Friday, January 22, 2010

പൂരങ്ങളുടെ നാട്


ശീവേലി, വെളിയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ [തൃശ്ശൂര്‍] 22-01-2010 കാലത്ത് 9.30 മണിക്ക്. എന്റെ നാട്ടില്‍ എന്നും പൂരവും ആനയും. എനിക്ക് ആനപ്പിണ്ടത്തിന്റെ ഗന്ധം എന്നും കേള്‍ക്കാം. എന്റെ വീട്ടില്‍ ഒരു ആനക്കുട്ടിയുണ്ടായിരുന്നു. വായിക്കുക http://jp-dreamz.blogspot.com/

തായമ്പക വെളിയന്നൂര്‍ ദേവി ക്ഷേത്രത്തില്‍ 680021

തൃശ്ശിവപേരൂര്‍ - വെളിയന്നൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം പ്രമാണിച്ചുള്ള തായമ്പകയും ശീവേലിയും 22-01-2010. വിഡിയോ ക്ലിപ്പ് കാണുക

Thursday, January 21, 2010

ഭഗവത് സേവ - തൃശ്ശിവപേരൂ‍ര്‍ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍

"
സിന്ധൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൌലിസ്ഫുര-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരു ഹാം
പാണിഭ്യാമളിപൂറ്ണ്ണരത്നചഷകം രക്തോത്പലം ബീഭ്രതീം
സൌമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത് പരാമംബികാം
"
തൃശ്ശിവപേരൂര്‍ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ - ഭഗവത് സേവ. ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടില്‍ തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, KSRTC മുതലാ‍യ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററില്‍ താഴെ ദൂരം. കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്ത് - മെയിന്‍ റോട്ടില്‍

Sunday, January 17, 2010

സി വി ശ്രീരാമന്‍


എന്റെ സഹോദരന്‍ ശ്രീ: സി വി ശ്രീരാമനെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഇന്നാള് യശോദേട്ടത്തി പറഞ്ഞു. “ഏട്ടന്‍ ജീവിച്ചിരുന്നപ്പോ ഉണ്ണിക്ക് എഴുതാന്‍ തോന്നീല്ലല്ലോ”. എങ്കില്‍ നിന്റെ എല്ലാ കൃതികളും ഇപ്പോ അച്ചടിച്ച് പുറത്ത് വന്നേനേ. എന്റെ കൃതികളില് ചിലത് ഇവിടെ

Saturday, January 16, 2010

ചെമ്പരത്തി

ചെമ്പരത്തി - ഔഷധഗുണങ്ങള്‍ ഏറെ. എന്റെ ബാല്യത്തില്‍ എണ്ണതേക്കുന്ന ദിവസം ചെമ്പരത്തി ഇലയും മറ്റും വെള്ളത്തിലിട്ട് പതപ്പിച്ച് ഷാമ്പുവിന് പകരം ഉപയോഗിക്കാറുണ്ട്. ചെമ്പരത്തിപ്പൂവ് ചെവിയില്‍ വെക്കാനും കൊള്ളാം !! ഞാനിന്നാള് ചെമ്പരത്തിപ്പൂവ് ചെവിയില്‍ വെച്ചോണ്ട് നടന്ന് വരുമ്പോള്‍ അമ്പലത്തിലെ കുഞ്ഞുണ്ണ്യേട്ടന്‍ പറഞ്ഞു. “അസ്സലായിട്ടുണ്ട്!” . എനിക്കാദ്യം പിടികിട്ടിയല്ലാ. പിന്നെയാണ് അതിന്റെ പൊരുള്‍ മനസ്സിലായത്.

ഞാനെന്നാ പറക്കുക


ഞാനെന്നാ പറക്കുക. അതിന് ഇനിയെത്ര നാള്‍ ജീവിക്കണം ഈ ഭൂമിയില്‍. ചന്ദ്രനിലായാലും മതി. ഒരു പക്ഷെ ചന്ദ്രനില്‍ എനിക്ക് പറ്റിയ വാഹനം ഉണ്ടായേക്കാം.

Friday, January 15, 2010

ഓം നമോ ഗണപതായെ നമ:

തൃശ്ശിവപേരൂര്‍ തേക്കിന്‍ കാട് മൈതാനത്തിലെ തെക്കേ ഗോപുരനടയില്‍ നിന്നൊരു ദൃശ്യം. ഈ വഴി വടക്കുന്നാഥനെ കാണാന്‍ പോകുന്നവര്‍ ഇവിടെ ഏത്തമിടുന്നു.
Related Posts Plugin for WordPress, Blogger...