Monday, January 24, 2011

പൂരം കാണാന്‍ പോരുന്നോ?

കാവടിപ്പൂരം വരുന്നു, ആനപ്പൂരം വരുന്നൂ, വഴികളെല്ലാം വാഹനഗതാഗതം നിയന്ത്രണം. കൂര്‍ക്കഞ്ചേരി തങ്കമണി ജങ്ക്ഷനില്‍ നിന്നൊരു ദൃശ്യം രണ്ടായിരത്തി പതിനൊന്ന് മകരമാസത്തില്‍ ഒരു വെളുപ്പാന്‍ കാലത്ത്........

Saturday, January 22, 2011

കൊടിയേറ്റം

കൊടിയേറ്റം........... എന്റെ ഗ്രാമത്തിലെ ഒരു കാഴ്ച................. ജനുവരി 20 ന് കൊടി കയറി.... 22 ന് ഇറക്കിക്കാണും. 21 ന് തൈപ്പൂയം ഉത്സവത്തിന് ശേഷം ഞാന്‍ ആ വഴിക്ക് പോയതായി ഓര്‍ക്കുന്നില്ല.

Friday, January 21, 2011

തൈപ്പൂയം ജനുവരി 2011

തൈപ്പൂയാഘോഷവേളയില്‍

Monday, January 17, 2011

ആല്‍ത്തറ


ഞാനെന്നും വന്നിരിക്കാറുള്ള ആല്‍ത്തറ.

അച്ചന്‍ തേവര്‍ ശിവക്ഷേത്രം – തൃശ്ശിവപേരൂര്‍

പവിഴമല്ലി


പ്രഭതസവാരിക്കിടെ വഴിവക്കിലുള്ള ശ്യാമപ്രകാശിന്റെ വീട്ടുമുറ്റത്തെ പവിഴമല്ലിപ്പൂക്കള്‍ മിക്ക ദിവസവും പെറുക്കി ആര്‍ക്കെങ്കിലും കൊടുക്കാറുണ്ട്. അയല്‍ക്കാരി ജെസ്സിക്ക് ഒരിക്കല്‍ കൊടുത്തു. ഇന്നെലെ എന്റെ പെണ്ണിനും, നാളെ ആര്‍ക്ക് വേണമെങ്കിലും തരാം ഇത് വഴി വന്നാല്‍.......

Sunday, January 16, 2011

തീറ്റക്ഷീണം മാറ്റാന്‍ അല്പം കൂടി ആകാം അല്ലേ ?

തിന്നു തിന്നു മതിയായി. ക്ഷീണം മാറ്റാന്‍ അല്പം കൂടി ആകാം അല്ലേ..?!

Saturday, January 15, 2011

ശ്രീ നാരയണ ഗുരു താമസിച്ച വീട്


ശ്രീ നാരായണ ഗുരു ഒരു ദിവസം താമസിച്ച വീടും ചുറ്റുപാടും.

എന്റെ ശ്രീമതിയുടെ തൃശ്ശിവപേരൂരിലുള്ള ഏങ്ങണ്ടിയൂര്‍ ഗ്രാമത്തിലെ തറവാട്ടിലെ ഔട്ട് ഹൌസിലാണ് രാത്രി താമസിച്ചത്. അവള്‍ക്കന്ന് ഒരു വയസ്സേ ആയിട്ടുള്ളൂ. അവള്‍ക്ക് ആനന്ദ ലക്ഷ്മി എന്ന് പേരിട്ടത് ഗുരുവിന്റെ ശിഷ്യന്‍ നിത്യ ചൈതന്യ യതി ആണ്. ഇവള്‍ ചെറുപ്പത്തില്‍ എപ്പോഴും

ചിരിച്ച് കൊണ്ടിരിക്കുമത്രെ!

അപ്പോള്‍ യതി അവളെ കോരിയെടുത്ത് “ആനന്ദലക്ഷ്മി” എന്ന് പേരിട്ടു. വീട്ടില്‍ ഇവളെ ആനന്ദ എന്നാ‍ണ് വിളിക്കുക.

ഈ വീടും പരി

സരവും ഇപ്പോളും പൈതൃകമായി കാത്ത് സൂക്ഷിക്കുന്നു. ആനന്ദലക്ഷ്മിക്ക് ഇപ്പോള്‍ 56 വയസ്സ് കഴിഞ്ഞു. പുഴയോര ഗ്രാമം ആണ് ഈ നാട്.

+
+
+
+
+
+
+
+
+++
+++
+

Related Posts Plugin for WordPress, Blogger...