Thursday, September 22, 2022

ഈശ്വരൻ രക്ഷിക്കട്ടെ..

 ഈശ്വരന്മാരുടെ പട്ടികയില്‍ ശാസ്ത്രജ്ഞ്ന്മാരേയും ഉള്‍പ്പെടുത്തേണ്ടേ..? എന്റെ പൂജാമുറിയില്‍ ചിലര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 

നമുക്കിന്ന് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു സംഗതിയാണ് ഇലക്ട്രിസിറ്റി, ടെലെഫോണ്‍ തുടങ്ങിയവ. ഇപ്പോളിതാ ഇന്റര്‍നെറ്റും അങ്ങിനെ പലതും..  കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് മൈക്രോസോഫ്റ്റ് Windows.  പിന്നെ കൂടുതല്‍ മെച്ചപ്പെട്ട ബ്രൌസറും സെര്‍ച്ച് എഞ്ചിനും ആയ ഗൂഗിള്‍, ഗൂഗിള്‍ ക്രോം മുതലായവ.

നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ കമ്പ്യൂട്ടര്‍ ലോകത്ത് ബില്‍ ഗേറ്റ്സിന്റെ സ്ഥാനം. അദ്ദേഹവും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. Microsoft Windows  ന്റെ കണ്ടുപിടുത്തക്കാരനാണ് അദ്ദേഹം എന്നാണെന്റെ ഓര്‍മ്മ.. വികസിത രാഷ്ട്രങ്ങളില്‍ വിന്‍ഡോസ് commercial & government  സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് എടുക്കണം.. ഉദാഹരണത്തിന് ഒരു സ്ഥാപനത്തില്‍ 10 കമ്പ്യൂട്ടറുകള്‍ ഉണ്ടെങ്കില്‍ 1+9 എന്ന തോതില്‍ ലൈസന്‍സ് എടുക്കണം. അതായത് ഒരു മെയിന്‍ യൂസര്‍ + 9 സ്ലേവ്സ്. [i dont remember the technical words about the license agreement]

ഈ മഹാന്റെ ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ എല്ലാരും പൈറേറ്റഡ് കോപ്പികള്‍ ഉപയോഗിക്കുന്നു... ഇവിടെ പൈറേറ്റഡ് സിനിമാ സിഡികള്‍ക്ക് വിലക്കുണ്ട് തന്നെയുമല്ല അത് കുറ്റകരവുമാണ്.. ഒരുപക്ഷെ സമീപഭാവിയില്‍ വിന്‍ഡോസ് മുതലായ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും ഒറിജിനല്‍ സിഡികള്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ എന്ന നിയമം വന്നേക്കാം..

അങ്ങിനെ വരികയാണെങ്കില്‍ ഉദാഹരണത്തിന് MS OFFICE or TALLY accounting packag മുതലായ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കൂട്ടിയേക്കാം. 

ഈ കണ്ടുപിടുത്തങ്ങളൊക്കെ നമുക്ക് ആസ്വദിക്കാന്‍ അല്ലെങ്കില്‍ അനുഭവിക്കാന്‍ സജ്ജമാക്കിയ ശാസ്ത്രജ്ഞരെ നാം ബഹുമാനിക്കണം, അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം, മരിച്ചുപോയവരാണെങ്കില്‍ അവരെ പ്രാര്‍ഥനകളില്‍ ഓര്‍ക്കണം അവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കണം. എന്നെ ചികിത്സിക്കുന്ന എല്ലാ ഡോക്ടര്‍മാരേയും എനിക്ക് ബഹുമാനമാണ് അവരുടെ ആയൂരാരോഗ്യസൌഖ്യത്തിന്നായി ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്..

ഞാന്‍ പ്രീയുണിവേഴ്സിറ്റി വരെ പഠിച്ചിരുന്നത് മണ്ണെണ്ണ വെളിച്ചത്തിന്റെ വെളിച്ചത്തിലാണ്.. ഒരു വിളിപ്പാ‍ടകലെയുള്ള ആമിനടീച്ചറുടെ കോലായിലുള്ള ലൈറ്റ് കാണുമ്പോള്‍ ഞാനെന്റെ ചേച്ചിയോട് ചോദിക്കും... “എന്നാ ചേച്ചിയേ നമ്മുടെ കോലായിലും ഈ കറണ്ട് വെളിച്ചം പരക്കുക....” ചേച്ചി പറയും ആ കണ്ടുപിടുത്തങ്ങളുടെ സൃഷ്ടാക്കളെ നമുക്ക് പ്രാര്‍ഥനയില്‍ ഓര്‍ക്കാം.  അപ്പോള്‍ നമ്മുക്കും അതൊക്കെ വേഗത്തില്‍ അനുഭവിക്കാന്‍ കഴിയും.

ഞാന്‍ ചേച്ചിയെന്നുവിളിക്കുന്ന എന്റെ പെറ്റമ്മ വടുതല സ്കൂളില്‍ ടീച്ചറായിരുന്നു.. ചെറുവത്താനിയുടെ  പടിഞ്ഞാറെ അതിര്‍ത്തിയാണ് വടുതല, അവിടെയാണ് ആമിനടീച്ചറുടെ വീട്.  എന്നാല്‍ ആമിനടീച്ചറ്ക്ക് ജോലി അങ്ങകലെ എവിടേയോ പടിഞ്ഞാറൊരു സ്കൂളില്‍.

ഞാന്‍ കിടക്കാന്‍ നേരത്ത് ബെഡ് റൂം ലൈറ്റ് ഇടുമ്പോള്‍ ആ ബള്‍ബ് കണ്ടുപിടിച്ച ഗ്രഹാം ബെല്ലിനെ ഓര്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി  പ്രാര്‍ഥിക്കാറുണ്ട്. മരുന്നുകളുടെ പട്ടികയില്‍ വേദനസംഹാരിയായ പാരസെറ്റാമോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. പലതരം വേദനകള്‍ക്കും ഉപയോഗിക്കുന്ന വേദനസംഹാരികളുടെ മൂല്യഘടകം ഈ പാരസെറ്റാമോള്‍ ആണ്. അതുപോലെ കേന്‍സര്‍ രോഗികള്‍ക്ക് കൊടുക്കുന്ന മോര്‍ഫിന്‍ ടാബ്ലറ്റ്, സര്‍ജ്ജറി

ഈശ്വരന്മാരുടെ പട്ടികയില്‍ ശാസ്ത്രജ്ഞ്ന്മാരേയും ഉള്‍പ്പെടുത്തേണ്ടേ..? എന്റെ പൂജാമുറിയില്‍ ചിലര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 
നമുക്കിന്ന് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു സംഗതിയാണ് ഇലക്ട്രിസിറ്റി, ടെലെഫോണ്‍ തുടങ്ങിയവ. ഇപ്പോളിതാ ഇന്റര്‍നെറ്റും അങ്ങിനെ പലതും..  കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് മൈക്രോസോഫ്റ്റ് Windows.  പിന്നെ കൂടുതല്‍ മെച്ചപ്പെട്ട ബ്രൌസറും സെര്‍ച്ച് എഞ്ചിനും ആയ ഗൂഗിള്‍, ഗൂഗിള്‍ ക്രോം മുതലായവ. 
നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ കമ്പ്യൂട്ടര്‍ ലോകത്ത് ബില്‍ ഗേറ്റ്സിന്റെ സ്ഥാനം. അദ്ദേഹവും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. Microsoft Windows  ന്റെ കണ്ടുപിടുത്തക്കാരനാണ് അദ്ദേഹം എന്നാണെന്റെ ഓര്‍മ്മ.. വികസിത രാഷ്ട്രങ്ങളില്‍ വിന്‍ഡോസ് commercial & government  സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് എടുക്കണം.. ഉദാഹരണത്തിന് ഒരു സ്ഥാപനത്തില്‍ 10 കമ്പ്യൂട്ടറുകള്‍ ഉണ്ടെങ്കില്‍ 1+9 എന്ന തോതില്‍ ലൈസന്‍സ് എടുക്കണം. അതായത് ഒരു മെയിന്‍ യൂസര്‍ + 9 സ്ലേവ്സ്. [i dont remember the technical words about the license agreement] 
ഈ മഹാന്റെ ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ എല്ലാരും പൈറേറ്റഡ് കോപ്പികള്‍ ഉപയോഗിക്കുന്നു... ഇവിടെ പൈറേറ്റഡ് സിനിമാ സിഡികള്‍ക്ക് വിലക്കുണ്ട് തന്നെയുമല്ല അത് കുറ്റകരവുമാണ്.. ഒരുപക്ഷെ സമീപഭാവിയില്‍ വിന്‍ഡോസ് മുതലായ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും ഒറിജിനല്‍ സിഡികള്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ എന്ന നിയമം വന്നേക്കാം.. 
അങ്ങിനെ വരികയാണെങ്കില്‍ ഉദാഹരണത്തിന് MS OFFICE or TALLY accounting packag മുതലായ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കൂട്ടിയേക്കാം.  
ഈ കണ്ടുപിടുത്തങ്ങളൊക്കെ നമുക്ക് ആസ്വദിക്കാന്‍ അല്ലെങ്കില്‍ അനുഭവിക്കാന്‍ സജ്ജമാക്കിയ ശാസ്ത്രജ്ഞരെ നാം ബഹുമാനിക്കണം, അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം, മരിച്ചുപോയവരാണെങ്കില്‍ അവരെ പ്രാര്‍ഥനകളില്‍ ഓര്‍ക്കണം അവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കണം. എന്നെ ചികിത്സിക്കുന്ന എല്ലാ ഡോക്ടര്‍മാരേയും എനിക്ക് ബഹുമാനമാണ് അവരുടെ ആയൂരാരോഗ്യസൌഖ്യത്തിന്നായി ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്.. 
ഞാന്‍ പ്രീയുണിവേഴ്സിറ്റി വരെ പഠിച്ചിരുന്നത് മണ്ണെണ്ണ വെളിച്ചത്തിന്റെ വെളിച്ചത്തിലാണ്.. ഒരു വിളിപ്പാ‍ടകലെയുള്ള ആമിനടീച്ചറുടെ കോലായിലുള്ള ലൈറ്റ് കാണുമ്പോള്‍ ഞാനെന്റെ ചേച്ചിയോട് ചോദിക്കും... “എന്നാ ചേച്ചിയേ നമ്മുടെ കോലായിലും ഈ കറണ്ട് വെളിച്ചം പരക്കുക....” ചേച്ചി പറയും ആ കണ്ടുപിടുത്തങ്ങളുടെ സൃഷ്ടാക്കളെ നമുക്ക് പ്രാര്‍ഥനയില്‍ ഓര്‍ക്കാം.  അപ്പോള്‍ നമ്മുക്കും അതൊക്കെ വേഗത്തില്‍ അനുഭവിക്കാന്‍ കഴിയും. 
ഞാന്‍ ചേച്ചിയെന്നുവിളിക്കുന്ന എന്റെ പെറ്റമ്മ വടുതല സ്കൂളില്‍ ടീച്ചറായിരുന്നു.. ചെറുവത്താനിയുടെ  പടിഞ്ഞാറെ അതിര്‍ത്തിയാണ് വടുതല, അവിടെയാണ് ആമിനടീച്ചറുടെ വീട്.  എന്നാല്‍ ആമിനടീച്ചറ്ക്ക് ജോലി അങ്ങകലെ എവിടേയോ പടിഞ്ഞാറൊരു സ്കൂളില്‍. 
ഞാന്‍ കിടക്കാന്‍ നേരത്ത് ബെഡ് റൂം ലൈറ്റ് ഇടുമ്പോള്‍ ആ ബള്‍ബ് കണ്ടുപിടിച്ച ഗ്രഹാം ബെല്ലിനെ ഓര്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി  പ്രാര്‍ഥിക്കാറുണ്ട്. മരുന്നുകളുടെ പട്ടികയില്‍ വേദനസംഹാരിയായ പാരസെറ്റാമോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. പലതരം വേദനകള്‍ക്കും ഉപയോഗിക്കുന്ന വേദനസംഹാരികളുടെ മൂല്യഘടകം ഈ പാരസെറ്റാമോള്‍ ആണ്. അതുപോലെ കേന്‍സര്‍ രോഗികള്‍ക്ക് കൊടുക്കുന്ന മോര്‍ഫിന്‍ ടാബ്ലറ്റ്, സര്‍ജ്ജറി








Little more to add to complete the story 

        

Sunday, September 11, 2022

വ്യാസ തപോവനം

 

വ്യാസ തപോവനം

September 11, 2022

വ്യാസ തപോവനം  - പേര്എന്റെ മനോമണ്ഡലത്തിൽ വിരിയിച്ചത് ലത എന്ന പെൺകുട്ടി ആണ് . ആരാണ് ലതയെന്ന് പിന്നെ പറയാം.


കുറച്ച് കാലമായി ഒറ്റപ്പെടലിന്റെ ഒരു ഗന്ധം എന്നിലേക്ക് തുളച്ചു കയറുന്നു . എനിക്കാറുമില്ല എന്ന തോന്നൽ . മക്കളും അവരുടെ അമ്മയും ജീവിച്ചിരുന്നിട്ടും എന്തേ എനിക്കങ്ങിനെ തോന്നാൻ .


ഗ്ലോക്കോമ രോഗിയായ എനിക്ക് ശരിയായ പരിചരണം കിട്ടുന്നില്ല , അല്ലെങ്കിൽ  കിട്ടിയിരുന്നില്ല . ഇപ്പോഴത്തെ സാഹചര്യത്തിൽ  ഇനി  എന്റെ ശ്രീമതിക്ക് എന്നെ പരിചരിക്കാൻ പറ്റാത്ത അവസ്ഥയാണ് . അനാരോഗ്യം അവളെ തളർത്തിയിരിക്കുന്നു .


രണ്ടുപേർക്കും കൂടി ഒരു വൃദ്ധ സദനത്തിൽ അഭയം പ്രാപിച്ചാലോ എന്ന് തോന്നി . ഞാൻ അതിനുള്ള അന്വേഷണങ്ങൾ തുടങ്ങി . അങ്ങിനെ ആണ് പാർളിക്കാടുള്ള വ്യാസ തപോവനം ആശ്രമത്തിൽ ഞാൻ വരുന്നത്.


വടക്കാഞ്ചേരിക്കടുത്ത് ആണ് സ്ഥലം , ഞങ്ങൾ ഇന്നെലെ കാലത്ത് പ്രാതൽ കഴിച്ച് യാത്ര ആരംഭിച്ചുഅശോകേട്ടന്റെ പുതിയ ഹിയുണ്ടായി ഇലക്ട്രിക്ക് കാറിലായിരുന്നു യാത്ര . ആദ്യമായാണ് ഞാൻ ഇത്തരം വാഹനത്തിൽ കയറുന്നത് . റോഡിൽ കൂടി ഒഴുകി പോകുന്ന പ്രതീതി ഒരുവിധ  ശബ്ദ കോലാഹലങ്ങളും ഇല്ല . വഴി ഒട്ടും പരിചയമില്ലാത്തതിനാൽ ഗൂഗിളിൽ മാപ്പ് വഴിയായിരുന്നു യാത്ര .


ആരോടും ചോദിക്കാതെ അര  മണിക്കൂർ കൊണ്ട് പതിനാറു കിലോമീറ്റർ താണ്ടി ലക്ഷ്യ സ്ഥാനത്ത് എത്തി. പോകുന്നതിന് മുൻപ് അവിടുത്തെ പ്രധാന ഓഫീസർ ആയ രാജേട്ടനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു , അതിനാൽ അവരെന്നെ പ്രതീക്ഷിച്ചിരുന്നു .

ഗീത ചേച്ചി ഞങ്ങളെ  വരവേറ്റു. ഈശ്വര ചൈതന്യം തുളുമ്പുന്ന മുഖമുള്ള ചേച്ചിയുടെ ചലനങ്ങൾ എന്നെ ഉത്സാഹവാനാക്കി . ഓഫിസിൽ ചെന്ന് രാജേട്ടനെ കണ്ടു . അദ്ദേഹം ആശ്രമത്തിന്റെ ഒരു ഗൈഡ് ലൈൻ എന്നെ പറഞ്ഞു മനസ്സിലാക്കി , മുറികൾ കാണിച്ച്  തന്നു

രണ്ടു നേരം ഇളം ചൂടുവെള്ളത്തിൽ കുളിക്കാൻ എനിക്ക് ഹീറ്റർ ഉള്ള ഒരു  മുറി തരാം എന്ന് പറഞ്ഞു . തൽക്കാലം എയർ കണ്ടീഷണർ ഉണ്ടാവില്ല , പിന്നീട് പരിഗണിക്കാം എന്ന് എന്നോട് പറഞ്ഞോ എന്ന് എനിക്ക് ഓർമ ഇല്ല

മുറി ഏതാണ്ട് ഓക്കേ എന്നെ പറയാവൂ . മുറിയോട് ചേർന്ന് മറ്റ് ആശ്രമ വാസികളുടെ സാന്നിധ്യം കുറവായി തോന്നി. അൻപത് മീറ്റർ അകലെ മറ്റൊരു ബ്ലോക്കിൽ  പത്തിൽ കൂടുതൽ ആളുകൾ ഉണ്ട് പിന്നെ ചുറ്റിലും മറ്റുമായി  ഉദ്ദേശം മുപ്പത് പേർ .

എനിക്കും അശോകേട്ടനും ഉച്ച ഭക്ഷണം തന്നുപരിചാരകർ ഉണ്ടെങ്കിലും ഞങ്ങൾക്ക് ഗീത ചേച്ചി തന്നെ ഊണ് വിളമ്പി തന്നു. ചോറും കുമ്പളങ്ങ ഇട്ട മോര് കറിയും, പപ്പടം, അച്ചാർ, കേബേജ് തോരൻ, കൂട്ട് കറി മുതലായവയും , ഒരു ഗ്ളാസ്സിൽ  വെള്ളവും മറ്റൊരു  ഗ്ലാസിൽ  പച്ച മോരും . വളരെ വിശേഷമായിരുന്നു ഊണ് . എന്റെ പെ റ്റമ്മയെ ഓർമ്മ വന്നു എനിക്ക് ഗ്ലാസ്സിലെ മോര് കണ്ടപ്പോൾ .

 ഏതാണ്ട് അൻപത് വയസ്സ് പ്രായം തോന്നുന്ന ഗീത ചേച്ചിയുടെ മുഖത്ത് 85 വയസ്സുള്ള എന്റെ അമ്മയുടെ രൂപം ഒരു  നിമിഷത്തേക്ക് ദൃശ്യമായി . അമ്മ ചോറ് വിളമ്പി തന്ന പ്രതീതിയും അനുഭവപ്പെട്ടു . ഞാൻ ഏതോ ഒരു സ്വപ്ന ലോകത്ത് എത്തിയ  പോലെ തോന്നി . ഗീത ചേച്ചി നടക്കാൻ വയ്യാത്ത എന്നെ കൈ പിടിച്ച് ടോയ്ലറ്റിൽ കൊണ്ടുപോയി രണ്ടുതവണ .

ഇതിലും നല്ല ഒരു  ഇടം എനിക്ക് കിട്ടില്ല എന്ന ബോധവും എന്റെ മനസ്സിൽ  മിന്നി മറഞ്ഞു . അടുക്കളയിലെ ഗിരിജ പെങ്ങൾ എന്റെ അടുത്ത് വന്നു പരിചയപ്പെട്ടു . വിഷുവിന്റെ അമ്മയാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് സന്തോഷം ആയി .

അതിനിടക്ക് ലത വിളിച്ചെന്ന് തോന്നി . അവർ ഒരു യാത്രയിൽ ആണെന്നും വിചാരിച്ച പോലെ പാർളിക്കാട് എത്തില്ല എന്നും പറഞ്ഞു

എനിക്ക് ഊണ് കഴിഞ്ഞാൽ രണ്ടുമണിക്കൂർ വിശ്രമിക്കേണ്ടതിനാൽ നാനും അശോകേട്ടനും വീട്ടിലേക്ക് തിരിക്കാൻ വാഹനത്തിന്റെ അടുത്തെത്തി . അവിടെ എന്നെ കാണാൻ ചിലർ ഉണ്ടായിരുന്നു ഗീത ചേച്ചിയുടെ  കൂടെ. ശാലിനി , ജീജ എന്ന നഴ്സ് കുട്ടി മുതലായവർഅവരോട് കുശലം പറഞ്ഞ് ഞങ്ങൾ യാത്രയായി.

രണ്ടര മണിക്ക് മുൻപേ തൃശ്ശിവപേരൂരിൽ എത്തി .

+++++++++++++++++++++++ =====================++++++++++++++++++

 

Monday, August 15, 2022

ഓർമ്മയിലെ ഓണം

 ഓണം - ഒരു ഓര്‍മ്മ


എനിക്കന്ന് 10 വയസ്സ്. ഞാന്‍ വടുതല സ്കൂളിലും ഹേമയും ഉമയും രാധമോനും ഞമനേങ്ങാട്ടെ കണ്ടമ്പുള്ളി സ്കൂളിലും ആണ് പഠിച്ചിരുന്നത്. കാലത്ത് ഞങ്ങള്‍ ചേച്ചിയുടെ കൂടെ ഇറങ്ങിയാല്‍ അര നാഴിക ദൂരെയുള്ള കണ്ടമ്പുള്ളി സ്കൂളിലേക്ക് അവരൊക്കെ കയറുമ്പോള്‍ ഞാന്‍ ചേച്ചിയെ ചീത്ത വിളിക്കും. അവിടെ നിന്നും വടുതല സ്കൂളിലേക്ക് ഇനിയും രണ്ടര നാഴിക നടക്കണം. അതും ചളിയും ചേറും നിറഞ്ഞ തോട്ടില്‍ കൂടി.


ഞമനേങ്ങാട്ടെ തറവാട്ടില്‍ ഞങ്ങളെ കൂടാതെ സമപ്രായക്കാരായ എടക്കഴിയൂരില്‍ നിന്ന് പാറോതി അമ്മായിയുടെ മകന്‍ രാമകൃഷ്ണനും, മാങ്കയം അമ്മായിയുടെ മകള്‍ ഭാനുവും, പിന്നെ നൊട്ട്യമ്മായിയുടെ മകള്‍ ലക്ഷ്മിയും ഓണത്തിന് വിരുന്ന് വന്നിട്ടുണ്ട്. പിന്നെ കളിക്ക്കൂട്ടുകാരായ വാളംകാട്ടെ മോഹനനും, പുഷ്പയും പിന്നെ തെക്കേലെ ഫാത്തിമയും സൈനാബിയും ഒക്കെ ഉണ്ട്.


തറവാട്ടിലെ മൂത്ത സന്തതിയായ കുട്ടാപ്പുട്ടിയെന്ന കൃഷ്ണന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ സന്തതിയായ എനിക്കാണ് കാരണവര്‍ സ്ഥാനം. എന്റെ പിതാവ് വര്‍ഷത്തിലൊരിക്കലാണ് സിലോണില്‍ നിന്ന് വരിക. പിന്നെ പാപ്പനാണ്. മൂപ്പര്‍ വരിക അഞ്ചുകൊല്ലത്തിലൊരിക്കല്‍. വന്നാല്‍ പിന്നെ ചെറിയമ്മ ഒന്നുംകൂടി പെറും. എന്നിട്ട് കുട്ടിയെ നല്ലവണ്ണം ലാളിച്ച് കൊതി തീ‍ര്‍ന്നേ തിരിച്ച് പോകുകയുള്ളൂ..


ബാല്യത്തിലൊക്കെ ഓണമെന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ഓണ്‍ക്കോടിയാണ്. പിന്നെ നേന്ത്രപ്പഴവും. അത്തം മുതല്‍ ഓണം വരെയും അത് കഴിഞ്ഞ് നാലോണം വരെയും വിഭവസമൃദ്ധമായ സദ്യ തന്നെ.


ഹേമ, ഉമ, രാധമോന്‍ എന്നിവര്‍ അമ്മായിയുടെ മക്കളാണ്. അവരുടെ വീട് മുല്ലശ്ശേരിയിലാണെങ്കിലും അവര്‍ ചെറുപ്പകാലം ജീവിച്ചിരുന്നത് അവരുടെ അമ്മവീടായ എന്റെ തറവാട്ടിലായിരുന്നു. അതിനാല്‍ അവരെ കളിക്കൂട്ടുകാരായിത്തന്നെ കണ്ട് പോന്നു. എന്റ് അഛമ്മ്ക്ക് എന്നേക്കാളും വാത്സല്യം അവരോടായിരുന്നു.


പിന്നെ എന്റെ ചെറുപ്പത്തില്‍ ആ വീട്ടില്‍ പാരനും ദാസേട്ടനും ഉണ്ടായിരുന്നു. അവരും അമ്മായിമാരുടെ കുട്ട്യോളായിരുന്നു. അവര്‍ മുതിര്‍ന്ന് ഏട്ടന്മാരായിരുന്നു. അവര്‍ ചിലപ്പോള്‍ എന്നെ തോളിലേന്തി പാടത്തും തോട്ടിലും കൂടി എടുത്ത് കൊണ്ടുപോകുമായിരുന്നു ഞാന്‍ മൂന്ന് നാല്‍ വയസ്സ് ആകുന്നത് വരെ.


ഓണത്തിനുമുന്‍പായി പല ആചാരങ്ങളുണ്ടെങ്കിലും എനിക്ക് ഓര്‍മ്മ വരുന്നത് തിരുവോണത്തിന് ഏതാനും ദിവസം മുന്‍പ് പണിക്കരുടെ വീട്ടില്‍ നിന്ന് പണിക്കരുടെ അമ്മയും പിന്നെ എന്റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും കൂടി ഓണത്തിന്റെ ഓല കൊണ്ട് വന്ന് അഛമ്മയുടെ കയ്യില്‍ കൊടുക്കും. അഛമ്മക്ക് എഴുത്തും വായനയും കാര്യമായി അറിയാത്ത കാരണം കൊണ്ടുവന്ന ഓല അവരെക്കൊണ്ട് തന്നെ വായിപ്പിക്കും.


കൊണ്ട് വന്ന ഓല വായിച്ച് അവര്‍ പറയും ഇന്ന ദിവസം ഉത്രാടം, തിരുവോണം എന്നൊക്കെ. പിന്നെ മംഗളകരമായ മറ്റു കാര്യങ്ങള്‍ ചിങ്ങമാസത്തില്‍ ചെയ്യാന്‍ പറ്റിയ ദിവസങ്ങളും മറ്റും. പണിക്കര്‍ കുടുംബത്തിന്‍ അഛമ്മ ഓണക്കോടിയും പണവും നല്‍കും.


ഇല്ലം നിറയോട് കൂടിയാണെന്ന് തോന്നുന്നു ഓണത്തിന്റെ ചടങ്ങുകള്‍ ആരംഭിക്കുക ഞാന്‍ പിറന്ന വെട്ടിയാട്ടില്‍ തറവാ‍ട്ടില്‍. ഞങ്ങളെ തറയില്‍ എന്ന വിളിപ്പേരിലാണ് അധികം അറിയപ്പെടുക. തറേലെ കാളി അമ്മായി എന്ന് പറഞ്ഞാല്‍ എന്റെ അഛന്റെ അമ്മയാണ്. ആ നാട് മുഴുവന്‍ ഭരിക്കാന്‍ കെല്പുള്ള സ്ത്ര്രീയായിരുന്നു കാള്യമ്മായി. മുസ്ലീങ്ങള്‍ കാളിത്തള്ള എന്ന് വിളിക്കും.


ഇരുപ്പൂ പണിയുന്ന പാടത്തിന്റെ നടുവില്‍ വളരെ വിസ്തൃതിയില്‍ കിടക്കുന്ന ഒരു തറയിലായിരുന്നു എന്റെ തറവാട്. അവിടെ കളരി തറയും ഉണ്ടായിരുന്നു. എന്റെ പിതാമഹന്‍ [അഛന്റെ അഛന്‍] കടത്തനാട്ടെ വീരപോരാളിയായിരുന്നു. തണ്ടാന്‍ സ്ഥാനം കൊടുത്ത് ഈ നാട്ടില്‍ വാഴിക്കപ്പെട്ടതാണ്. ഞങ്ങളുടെ മൂല കുടുംബം കടത്തനാട്ടാണാണെന്ന് പഴമക്കാര്‍ പറയുന്നു.


ഞങ്ങളുടെ തറവാട് ആ നാട്ടില്‍ വെച്ച് ഏറ്റവും വലുതായിരുന്നു. കളിമണ്ണുകൊണ്ട് പണിത ചുമരുകളും ഓല മേഞ്ഞതുമായിരുന്നു. ആ നാട്ടില്‍ എല്ലാം ഓലപ്പുരകളായിരുന്നു. ചുറ്റും ഉമ്മറവും, വടക്ക് ഭാഗത്ത് ഒരു തളത്തോട് കൂടി അല്പം മാറിയുള്ള അടുക്കളയും, പിന്നെ മൂന്ന് നിലകളും ഉണ്ടായിരുന്നു.


തറവാട്ടിന്റെ മുഖം കിഴക്കോട്ടാണെങ്കിലും അഛമ്മ എപ്പോഴും ഇരിക്കുക വടക്കോറത്താണ്. അവിടെ തളത്തില്‍ അഛമ്മക്ക് കിടക്കാന്‍ ഒരു കട്ടിലും അതിന്നടുത്ത് ചെല്ലപ്പെട്ടിയും, മുറുക്കിത്തുപ്പാനുള്ള കോളാമ്പിയും കാണും എപ്പോഴും. ഈ തളവും അടുക്കളയും പ്രധാന പുരയില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. തളത്തില്‍ നിന്ന് ഒരു ഇടനാഴികയില്‍ കൂടി പ്രധാന പുരയിലേക്ക് പ്രവേശിക്കാം. ആദ്യം കാണുന്നത് വലത്ത് ഭാഗത്തുള്ള മച്ചാണ്. പിന്നെ നേരെ പോയാല്‍ വലത്ത് ഭാഗത്ത് അറ ആണ്. അവിടെ പത്താഴത്തിന്‍ പകരം കൂറ്റന്‍ നെല്ല് സംഭരണി ഉണ്ട്. അതിന്റെ മുന്നില്‍ ചെമ്പും ചരക്കും വെക്കും.


ഞങ്ങളുടെ നാട്ടിലുള്ള കല്യാണങ്ങള്‍ക്കും അടിയന്തിരങ്ങള്‍ക്കും ചെമ്പും ചരക്കും ഞങ്ങളുടെ തറവാട്ടില്‍ നിന്നാണ് കൊണ്ട് പോകുക. വാടക വാങ്ങിക്കുന്ന പതിവില്ല. ചിലര്‍ ഒരു കെട്ട് പപ്പടം കൊണ്ട് വന്ന് തരും. വലിയൊരു സദ്യക്കുള്ള എല്ലാ പാത്രങ്ങളും ഞങ്ങളുടെ തറവാട്ടിലുണ്ടായിരുന്നു.


അങ്ങിനെ ആദ്യം വരുന്ന ഇല്ലം നിറയാണ് എന്റെ മനസ്സില്‍ വരുന്നത്. ഞാന്‍ തെക്കേ കുളത്തില്‍ പോയി കുളിച്ച് ഈറനോടെ വന്ന് കിഴക്കേ മുറ്റത്ത് നിന്നാല്‍ അഛമ്മ വടക്കേ പാടത്ത് പോയി ഒരു കറ്റ നെല്ല് കൊയ്ത് കെട്ടിക്കോണ്ട് വരും. ആ കറ്റ എന്റെ തലയില്‍ വെച്ച് തരും. പിന്നെ എന്നെ വീട്ടിന്‍ ചുറ്റും നടത്തു. നടക്കുമ്പോള്‍ “ ഇല്ലം നിറ, വട്ടി നിറ പത്തായം നിറ” എന്ന് പറയിപ്പിക്കും.


പിന്നെ ഒരു പിടി നെല്‍ക്കതില്‍ ചാണകം കൊണ്ട് കൂട്ടിപ്പിടിച്ച് പ്രധാന വാതിലിന്റെ കട്ടിളയില്‍ വെച്ച് പിടിപ്പിക്കും. അരിമാവില്‍ മുക്കിയ കൈപ്പത്തി വാതിലിന്മേല്‍ ഒപ്പുന്നതും കാണാം. അത് ഇല്ലം നിറക്കാണോ എന്ന് എനിക്കോര്‍മ്മ വരുന്നില്ല.


പിന്നെ കിഴക്കെ മുറ്റത്ത് ചാണം മെഴുകിയ കളത്തില്‍ തൃക്കാക്കര അപ്പനെ വെച്ച് പൂജിക്കും നിത്യവും കാലത്ത്. തൊട്ടടുത്ത് തന്നെ പൂക്കളമിടാന്‍ കോച്ചു എളേമ ശേഷിച്ച മുറ്റം മുഴുവന്‍ ചാണകം മെഴുകി തരും.


ഞങ്ങള്‍ വട്ടികളെടുത്ത് പൂ പറിക്കാനുള്ള തിരക്കിലായി പിന്നെ. തോട്ടത്തിലുള്ള മന്ദാരം, നന്ദ്യാര്‍വട്ടം, ചെമ്പരത്തി, ചെത്തി, കോളാമ്പി മുതലായ പൂക്കളറുത്ത ശേഷം തൊടിയില്‍ നിന്ന് തുമ്പപ്പൂവും മുക്കുറ്റിയും ശേഖരിക്കും. അത് കഴിഞ്ഞ് പാടത്തേക്ക് ഒറ്റ ഓട്ടമാണ്.


പാടത്തിന്റെ ഒരറ്റത്ത് പൂനുള്ളിക്കൊണ്ടിരിക്കുമ്പോള്‍ തോന്നും വടക്കേ അറ്റത്താണ് കൂടുതല്‍ പൂക്കളെന്ന്, അപ്പോള്‍ എല്ലാരും കൂടി അങ്ങോട്ടോടും. അവിടെ പോയാല്‍ തോന്നും ഇവിടെയാണ് കൂടുതല്‍ പൂക്കളെന്ന്. അങ്ങിനെ അങ്ങോട്ടുമിങ്ങോട്ടും ഓടി ഓടി തോല്‍ക്കും. തിരിച്ച് വന്ന് പൂക്കളം ഇട്ടുകഴിയുമ്പോളേക്കും തികച്ചും ക്ഷീണിക്കും.


പക്ഷെ തൃക്കാക്കരപ്പനെ പൂജിച്ച്തിന് ശേഷം ആറപ്പ് വിളിച്ച് കഴിഞ്ഞാണ് ഞങ്ങള്‍ അകത്തേക്ക് വരിക. അപ്പോള്‍ അടുക്കളത്തളത്തില്‍ ചായയും പലഹാരവും തയ്യാറായിട്ടുണ്ടാകും. എല്ലാവരും നിരന്നിരിക്കും. ആദ്യത്തെ പന്തിയില്‍ ഞങ്ങള്‍ കുട്ടികളിരിക്കും, പിന്നെ വീട്ടുകാര്‍ അവസാനം പണിക്കാര്‍. എല്ലാവരും ഭക്ഷണം കഴിക്കുന്നത് ഒരിടത്ത് തന്നെ.


വിശേഷങ്ങള്‍ക്ക് എല്ലാരും ഒത്ത് കൂടി ഭക്ഷണം കഴിക്കുന്നതും, കുളത്തില്‍ കുളിക്കാന്‍ പോകുന്നതും രസകരമാണ്. രാത്രി ഉറക്കവും ഒന്നിച്ച് തന്നെ. ചേച്ചി എന്ന് തട്ടിന്‍ മോളിലെ മുറിയിലാണ് ഉറക്കുക. ചേച്ചിയും അവിടെ തന്നെ ഉറക്കം. പക്ഷെ ഓണം പോലെയുള്ള ആഘോഷങ്ങളില്‍ ഞാന്‍ എല്ലാരുടേയും കൂടെ തളത്തിലാണ് ഉറക്കം.


അത്തം പത്ത് ഓണമെന്നല്ലേ ചൊല്ല്. അങ്ങിനെ ഉത്രാടമെത്തിയാല്‍ കുടിയാന്മാരും അയലത്തുകാരും, നായാടി, പാണന്‍, പറയന്‍ മുതലായവര്‍ കാഴ്ചദ്രവ്യങ്ങളുമായി വരും. ചിലര്‍ നേന്ത്രക്കായ, ചിലര്‍ മത്തങ്ങ, കുമ്പളങ്ങ, വെള്ളരിക്ക മുതലായവയും, മറ്റുള്ളവര്‍ വട്ടി, കലം, മുറം, കൊട്ട തുടങ്ങിയ സാധനങ്ങളും, നായാടിമാര്‍ കന്നുകാലിക്ക് കഴുത്തില്‍ കെട്ടാനുള്ള വട്ടക്കയറും മറ്റുമായി മുറ്റം നിറയെ വരിവരിയായി നില്‍ക്കും.


അച്ചമ്മ അവര്‍ക്ക് ഓണപ്പുടവയും അരിയും മറ്റു ഓണവിഭവങ്ങളും നല്‍കും. നായാടിമാര്‍ സന്തോഷത്തോടെ ആര്‍പ്പുവിളിക്കും. സന്തോഷത്തോടെ കാഴ്ചവെക്കുന്ന എന്തുവിഭവങ്ങളും ഞങ്ങളുടെ തറവാട്ടുകാര്‍ സ്വീകരിക്കും. ഞങ്ങളുടെ കുടുംബത്തില്‍ നിന്ന് ഓണത്തിന് എന്തെങ്കിലും കൈപറ്റുവാന്‍ പലര്‍ക്കും ഇഷ്ടമാണ് എന്നാണ് പറഞ്ഞ് കേള്‍ക്കാറ്.


അങ്ങിനെ ഉത്രാടനാളില്‍ ചെറിയമ്മയുടെ വീട്ടില്‍ നിന്ന് ഒരു വാല്യക്കാരന്‍ കാവിന്മേല്‍ രണ്ട് വലിയ കാഴ്ചക്കുല കൊണ്ട് വന്ന് തെക്കേ ഉമ്മറത്ത് കെട്ടും. അത് കൊല്ലാ‍ കൊല്ലം നടക്കുന്ന ഒരാചാരമായിരുന്നു. ഞങ്ങളുടെ പറമ്പില്‍ നേന്ത്രക്കായ ധാരാ‍ളം വിളയുമെങ്കിലും ചെറിയമ്മയുടെ വീട്ടില്‍ നിന്ന് കൊണ്ട് വരുന്ന നേന്ത്രക്കുല കാഴ്ചയിലും രുചിയിലും മുന്‍പന്തിയിലായിരുന്നു.


തിരുവോണനാളില്‍ പരദേവതകള്‍ക്കും മരിച്ചുപോയ കാരണവന്മാര്‍ക്കും വീത് വിളമ്പിയതിന് ശേഷമേ കുടുംബത്തില്‍ ആരും ഭക്ഷിക്കൂ. ഞാന്‍ ആയിരികും വീത് വിളമ്പിക്കൊടുക്കുന്നത്. മച്ചിന്റകത്ത് പ്രത്യേകമായി തയ്യാറാക്കിയ സ്ഥലത്തായിരിക്കും വീത് വെക്കുക. അച്ചമ്മ പറയും മണ്മറഞ്ഞ കാരണവന്മാരെ മനസ്സില്‍ ധ്യാനിച്ച് വീത് വിളമ്പണമെന്ന്. കുട്ടിയായ എനിക്ക് അതൊക്കെ ഒരു അനുഭവമായിരുന്നു.


ചെറിയ പൂജയോടെ വീത് വിളമ്പി വെച്ചിരിക്കുന്ന മച്ച് അടച്ച്, കുറച്ച് നേരം പുറത്തിരിക്കും. എന്നിട്ട് വാതില്‍ തുറന്ന് വിളമ്പിയ വിഭവങ്ങളെല്ലാം അടുക്കളയിലേക്ക് എടുക്കുന്നു. അവിടെ നിന്ന് പിന്നീട് തിരുവോണ സദ്യ ആരംഭിക്കുകയായി.


സദ്യക്കുമുന്‍പേ എല്ലാവരും ഓണക്കോടിയുടുത്ത് പാടത്തും പറമ്പിലുമെല്ലാം ഓടിക്കളിക്കും. ഓണ സദ്യക്ക് പപ്പടമൊഴിച്ച് എല്ലാം വീട്ടില്‍ തന്നെയാണുണ്ടാക്കുക. ശര്‍ക്കര വരട്ടിയും, കായ വറുത്തതുമെല്ലാം ഒരാഴ്ച്മുന്‍പ് തന്നെ ഉണ്ടാക്കി വെക്കും. നായരങ്ങാടിയില്‍ നിന്ന് നല്ല മൂത്ത കായ വാങ്ങി കൊണ്ട് വരും. വലിയ നേന്ത്രക്ക തൊലി പൊളിച്ച് ചകിരി കൊണ്ട് തുടച്ച് കറ കളഞ്ഞ് വൃത്തിയാക്കിയതിന്‍ ശേഷമേ നുറുക്കുകയുള്ളൂ. പിന്നീട് വീട്ടില്‍ തന്നെ പ്രത്യേകമായുണ്ടാക്കിയ വെളിച്ചെണ്ണയിലാണ് കായ വറുക്കുക.


കായ വറുക്കലെല്ലാം ചേച്ചി തന്നെയാണ് ചെയ്യുക. കുറച്ച് എടുത്ത് വെക്കും. അഛന്‍ കൊളമ്പില്‍ നിന്ന് വരുമ്പോള്‍ കൊടുക്കും. വിശേഷപ്പെട്ടതും സൂക്ഷിച്ചുവെക്കാവുന്നതെന്തും ചേച്ചി അഛന്‍ വേണ്ടി എടുത്ത് വെക്കാറുണ്ട്. ചേച്ചിക്ക് അഛനെ വലിയ സ്നേഹമായിരുന്നു. ഞാന്‍ എന്റെ പെറ്റമ്മയെ ചേച്ചിയെന്നാ വിളിച്ച് പോന്നത്. അമ്മാമന്മാര്‍ വിളിക്കുന്നത് കേട്ടാണ് അങ്ങിനെ വന്നത്.


ഓണമുണ്ട് എല്ലാരും വട്ടന്‍ പാടത്തെ പീടിക മുറ്റത്തും, തേക്കെ പറമ്പിലും ആളുകള്‍ പകിട കളിക്കുന്നതും മറ്റും കാ‍ണാന്‍ പോകും ചിലപ്പോള്‍. പിന്നെ പടിഞ്ഞാറെ മുറ്റത്ത് പുളിമരത്തിലും, മയില്പിരിയന്‍ മാവിലും കെട്ടിയിട്ടുള്ള ഊഞ്ഞാലില്‍ ആടിക്കളിക്കും. പാപ്പനുണ്‍ടെങ്കില്‍ അടുത്ത് നില്‍ക്കുന്ന തെങ്ങിന്മേലും ഞങ്ങള്‍ക്ക് ഊഞ്ഞാല്‍ കെട്ടിത്തരും.


എല്ലാം കൊണ്ടും ബാല്യകാലത്തെ ഓണം ഒരു മഹാ സംഭവമായി ഇന്നും എന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. ഓര്‍മ്മിക്കാന്‍ ഒട്ടനവധി കാര്യങ്ങളുമായി അത്തരമൊരു ഓണം ഞാന്‍ പിന്നീട് ആസ്വദിച്ചിട്ടില്ല.

NB:


പണ്ട് ഈ പോസ്റ്റ് ഞാന്‍ ബ്ലോഗില്‍ പ്രസിദ്ധീ‍കരിച്ചിട്ടുണ്ട്.

Sunday, August 7, 2022

മുട്ട റോസ്റ്റ് വിത്ത് വെള്ളപം

 മുട്ട റോസ്റ്റ് with വെള്ളപ്പം


.


ഇന്നലത്തെ എൻ്റെ ബ്രേക്ക് ഫാസ്റ്റ് മുട്ടക്കറിയും വെളളപ്പം പോലെ തോന്നിക്കുന്ന മറ്റെന്തോ.. അപ്പോൾ ഞാൻ അത് കഴിച്ചു. 

അത് കഴിച്ചില്ലെങ്കിൽ വേറെ ഒന്നും കിട്ടില്യ.ഒന്നാമത് ഞാൻ എൻ്റെ വീട്ടിൽ അല്ല താമസം എൻ്റെ മകൻ്റെ വീട്ടിൽ ആണ്.അപ്പോ അവിടെ മരുമകൾ ഉണ്ടാക്കിതരുന്ന ഭക്ഷണം കഴിക്കണം.

പിന്നെ അതിനുശേഷം ഒരു ചായ ഉണ്ടാക്കിതരും അത് കുടിക്കും, അതുകഴിഞ്ഞാൽ എൻ്റെ മരുന്നുകൾ ഒക്കെ ഞാൻ കഴിച്ച് ചിലപ്പോൾ വെറുതെ ഇരിക്കും അല്ലെങ്കിൽ ബ്ലോഗ് എഴുതും,അല്ലെങ്കിൽ ആളുകളോട് ഫോണിൽ സംസാരിക്കും. 

പിന്നെ കുറച്ചു കഴിഞ്ഞാൽ ഊണ് കഴിക്കാൻ ഉള്ള നേരം ആകും അപ്പോൾ എന്താണോ ഉണ്ടാക്കിയത് അത് കഴിക്കും. ഈ വെളളപ്പവും മുട്ട റോസ്റ്റ് അണ് നമ്മുടെ കഥയിലെ പ്രധാന വിഷയം. എനിക്ക് വയസ്സ് ഇപ്പൊൾ 75 ഞാൻ ഏതാണ്ട് ഒരു 18നും22നും ഇടയ്ക്ക് എറണാകുളം സിറ്റിയിൽ ഒരു എൻജിനീയറിംഗ് കോളേജ്ൻ്റെ സ്റ്റഡി സെൻ്ററിൽ സ്റ്റുഡൻ്റ് ആയിരുന്നു.സ്റ്റഡി സെൻ്ററിൻ്റെ ഫസ്റ്റ് ഇയർ അക്കോമെടേഷൻ കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ പുറമെ താമസിക്കണം. വീട്ടിൽ നിന്നും പെട്ടിയും സാധനങ്ങളും ആയി ഇറങ്ങിയ ഞാൻ ഈ വാർത്ത അറിയുന്നത് അവിടെ എത്തിയതിനു ശേഷം ആണ്.

 എറണാകുളം വളഞ്ഞഭലതിൽ ആയിരുന്നു ഈ കോളജ്.അവിടെ തന്നെ ഉള്ള ഒരു ഹോട്ടലിൽ കയറി അവിടെ ഒരു ദിവസം താമസിച്ചു. അതിന് ശേഷം ഞാൻ ആലോചിച്ചു ഇനി എന്ത് ചെയ്യണം എന്ന്.ആകെ ഒരു എത്തും പിടിയും ഇല്ല. എറണാകുളം എനിക്ക് ഒരു പരിചയം ഉള്ള സ്ഥലം ആയിരുന്നില്ല. എറണാകുളത്ത് വളരെ കുറ്ചുമാത്രം ആണ് ഞാൻ വന്നിട്ടുള്ളത്. ഞാൻ ആലോചിച്ച് കൊണ്ടിരിക്കുമ്പോൾ അണ് എൻ്റെ അമ്മാവൻ ടെലഫോൺ എക്സ്ചെയിഞ്ച് ഓഫിസിൽ ടെലഫോൺ ഒപ്പെറേറ്റർ ആയിരുന്നു. ഇന്നത്തെ പോലെ ഉള്ള മൊബൈൽ സൗകര്യങ്ങൾ ഒന്നും തന്നെ അന്ന് ഇല്ല. 

അവിടെ ഞാൻ ഹോട്ടൽ കൗണ്ടറിൽ പോയിട്ട് അമ്മാവൻ എവിടെ ആണെന്ന് തിരുവനന്തപുത്ത് ഉള്ള ടെലഫോൺ ആസ്ഥാനത്ത് വിളിച്ച് ചോദിച്ചു. അപ്പൊൾ അവർ പറഞ്ഞു പെട്ടെന്ന് അറിയാൻ പറ്റില്ല അന്വേഷിക്കണം നാളെ വിളിക്കണം എന്ന്.അപ്പൊൾ ഞാൻ പറഞ്ഞു നാളെ പറ്റില്ല ഇന്നുതന്നെ കിട്ടണം. എൻ്റെ വിഷയം എന്താണെന്ന് ആളോട് പറഞ്ഞപ്പോൾ അയാള് അമ്മാവനെ കണ്ടുപിടിച്ചിട്ട് അമ്മാവൻ ഒരു 9 മണിക്ക് എന്നെ വിളിച്ചു. 

ഉണ്ണി നീ സമർഥൻ തന്നെ ഒന്നാമത് ഞാൻ അവിടെ ഉണ്ടായിട്ട് നീ വരുന്ന കാര്യം എന്നോട് പറഞ്ഞില്ല,നേരെ പെട്ടിം കേടക്കേം എടുത്ത് ഇങ്ങോട്ട് പോന്നു ലേ.. ഏതായാലും എന്നെ കിട്ടി. ഞാൻ ഇപ്പൊ കൊച്ചി മട്ടാഞ്ചരി ഏരിയായിൽ ഉള്ള എക്സ്ചേഞ്ച്ലാണ്. താമസിക്കുന്നത് കപ്പലണ്ടി മുക്കിലും. നീ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് നേരെ കപ്പലണ്ടി മുക്കിലേക് വരൂ..

 അന്ന് ഞാൻ ക്ലാസ് ഒക്കെ കഴിഞ്ഞതിനു ശേഷം കോളേജിൽ നിന്നും മട്ടാഞ്ചേരിയിലേക്കുള്ള ബസ്സിൽ യാത്രയായി. സന്ധ്യ സമയം ആയപ്പോൾ ആണ് അമ്മാവൻ്റെ വീട് കണ്ടുപിടിച്ച് എത്തിയത്. അവിടെ എത്തിയപ്പോൾ അമ്മാവനെ കണ്ട് സന്തോഷമായി.

 ജീവനക്കാർ താമസിക്കുന്ന ഒരു കെട്ടിടം അണ്. എല്ലാ ജീവനക്കാരും കൂടെ വാടകക്ക് എടുത്ത് താമസിക്കുന്നത് അണ്. കേരളത്തിൻ്റെ പല ഭാഗത്ത് നിന്ന് ഉള്ളവർ അണ് അവിടെ താമസിക്കുന്നത്. അങ്ങനെ ഞാനും അവിടത്തെ അന്തേവാസി ആയിമാറി.

 കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അമ്മാവൻ പറഞ്ഞു ഇത്രേം ദൂരം വന്നു ഇവിടെ പഠിക്കാൻ സാധിക്കില്ല. വൈകുന്നേരം ഇവിടെ കള്ളുകുടിയും ആഘോഷങ്ങൾ മാത്രം അണ്. അത് കൊണ്ട് ഞാൻ നിനക്ക് എറണാകുളം ടെലഫോൺ എക്സ്ചേഞ്ച്ൽ വർക് ചെയ്യുന്ന ഫ്രൻഡ്നോട് പറഞ്ഞിട്ട് ഒരു അയാളുടെ മുറിയിൽ ഒരു കട്ടിൽ ഇടാൻ ഉള്ള സ്ഥലം അറേഞ്ച് ചെയ്തുതരാം എന്ന് പറഞ്ഞു.

 അങ്ങനെ അമ്മാവൻ അവിടെനിന്ന് മേനക ടെലഫോൺ എക്സ്ചേഞ്ച്ലെ ജോർജ് എന്ന ആളെ പരിചയപെട്ടു. ജോർജ് പറഞ്ഞു വിജയൻ വിളിച്ചത് നന്നായി എൻ്റെ റൂമിൽ മൂന്ന് കട്ടിൽ ഇടാൻ ഉള്ള സ്ഥലം ഉണ്ട്. 

വിജയ നീ നിൻ്റെ മരുമകനെ ഇങ്ങോട്ട് വിട്ടോളു ബാക്കി ഉള്ള കര്യങ്ങൾ ഞാൻ ചെയ്തു കൊടുക്കാം. അങ്ങനെ എനിക്ക് സന്തോഷമായി ഞാൻ അന്ന് വൈകുനനേരം കപ്പലണ്ടി മുക്കിൽ പോകാതെ ക്ലാസ് കഴിഞ്ഞപ്പോൾ പത്മയുടെ പിന്നിൽ ഉള്ള ലോഡ്ജിൽ പോയി. 

ആ ലോഡ്ജിൽ അടിഭാഗത്ത് ലോറി സർവീസ് ചെയ്യുന്ന ആൾക്കാർ ആയിരുന്നു. എന്നിട്ട് ഞാൻ പോയിട്ട് ജോർജ്നെ കണ്ട് എനിക്കുള്ള റൂം കാണിച്ച് തന്നു.ജോർജും സണ്ണിയും ആണ് aa റൂമിൽ താമസിക്കുന്നത്. എനിക്ക് അവിടെ ഒരു കട്ടിൽ ഉണ്ട്. എനിക്ക് അവിടെ ഭയങ്കര ഇഷ്ടം ആയി നല്ലൊരു റൂം ആയിരുന്നു. കോളേജിലേക്ക് അതികം ദൂരം ഇല്ല.

 അവിടത്തെ ഒരു പ്രമുഖ ബസ്സ് സ്റ്റോപ് ആയിരുന്നു പത്മ അവിടെനിന്നും ആണ് ഞാൻബസ്സിൽ കയറി കോളേജിലേക്ക് പോയികൊണ്ടിരുന്നത്. മേനക വഴിപോകുമ്പോൾ കാഴ്ചകൾ അതി മനോഹരം ആണ്. വലിയ വലിയ കപ്പലുകൾ എല്ലാം കാണാമായിരുന്നു. അങ്ങനെ ഞാൻ കണിച്ചാൽ ലോഡ്ജ് ലെ അന്തേവാസി ആയി. കാലത്തെ ബ്രേക്ക് ഫാസ്റ്റ് പത്മ ഹോട്ടിലിലെ മുട്ടകറിയും വെള്ളപ്പവും ആയി. വെള്ളപ്പം എനിക്ക് ഭയങ്കര ഇഷ്ടം അണ്. വർഷത്തിൽ ഒരിക്കൽഎൻ്റെ അഛൻ്റെ ഒപ്പം ഞങ്ങൾ കൊളംബോയിൽ പോയിൽ പോകുമായിരുന്നു. അച്ഛൻ അവിടെ ബുഹാരി ഹോട്ടലിൻ്റെ ജനറൽ മാനേജർ ആയിരുന്നു.

ഞാനും അനിയനും അമ്മയും അവിടെ അഛൻ്റെ കൂടെ ഉണ്ടവുമയിരുന്ന്.എന്നിട്ട് സ്കൂൾ തുറക്കുമ്പോൾ മാത്രം ആണ് ഞങൾ നാട്ടിൽ വന്നിരുന്നത് ഒപ്പം അച്ഛനും കൂടെ വരും.അങ്ങനെ കൊളംബോയിലെ ബ്രേക്ക് ഫാസ്റ്റ് വെള്ളപ്പം ആയിരിക്കും. അവിടെ അതിൻ്റെ കൂടെ ചുവന്ന ഉളളിയുടെ ചമ്മന്തിയും അല്ലെങ്കിൽ മുട്ടക്കറിയും ഒന്നോ രണ്ടോ പീസ് ഉള്ള മട്ടൺ കറിയും ആണ് ഉണ്ടാവുക.

 ഇവിടെ നാട്ടിൽ വെള്ളപ്പവും മുട്ടക്കറിയും,മുട്ട റോസ്റ്റ് അണ്. എറണാകുളം വന്നതിനുശേഷം അണ് മുട്ട റോസ്റ്റ് എന്താണ് എന്ന് ഞാൻ മനസ്സിലാക്കിയത്.

 എൻ്റെ നാട് കുന്നംകുളം അണ് തൃശൂരിൽ നിന്നും 22 കിലോമീറ്റർ മാറി അണ്. അവിടെ ഹോട്ടലുകളിൽ വെള്ളപ്പം മുട്ട റോസ്റ്റ് ഒന്നും ഇല്ല. മുട്ടക്കറി ആണ് കിട്ടിയിരുന്നത്. നാട്ടിലെ ഹോട്ടൽ നിന്ന് അതികം കഴിക്കാറില്ല. കൂടുതലും പൊറോട്ട പോത്തിറച്ചി അതാണ് കഴിക്കാറുള്ളത്. അങ്ങനെ അവിടെ നിന്നും വെള്ളപ്പവും മുട്ട റോസ്റ്റ് കഴിച്ചു.

 മുട്ട റോസ്റ്റ് എന്ന് പറഞ്ഞാല് മുട്ട ഇട്ടിട്ട് ചാർ ഇല്ലാതെ കിട്ടുന്നതാണ്. വെള്ളപ്പം കഴിക്കാൻ ചാർ ഉണ്ടാവുകയില്ല.മുട്ട കയ്യൊണ്ട് പൊട്ടിച്ചിരിക്കുന്നു ഇടക് ഇടക് ചെറിയ കഷ്ണം അതിൽനിന്നും കഴിക്കും.

അങ്ങനെ ഒരുപാട് കാലത്തിനു ശേഷം എനിക്ക് അത് ഓർമവന്നു. എനിക്ക് അത് ഓർമവരാൻ കാരണം എൻ്റെ മരുമകൾ ആണ്.

 ആയത്കൊണ്ട് ഇ പോസ്റ്റ് എൻ്റെമരുമകൾ സേതുലക്ഷ്മിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു...

Fotos curtsey : Google 

Sunday, July 31, 2022

എല്ലാം പാഴ് വാക്കുകൾ

ഇവിടെ ഒരു കഥ താമസിയാതെ വിരിയുന്നതയിരിക്കും....

കാത്തിരിക്കുക ...
വിഷ്ണുവും, ഒൻ്റെ പെണ്ണും, ലതയും, പിന്നെ ഞാനും കഥാ പാത്രങ്ങൾ...
ന്നാലും എൻ്റെ കുട്ടിയോലെ നിങ്ങള് ഇങ്ങിനെ ചെയ്തുവല്ലോ...?

സാരാല്യാ മക്കളെ..... അതാണ് ലോകം..
+++
I had to copy and paste from my 😈👀 Facebook page, but it didn't work well .

Y because I have not used FB for some time and forgot the protocols..

I shall upskill my knowledge and publish this soon..

My daughter in law had prepared very rich and delicious lunch today..

I have to have a nap and come back soon and publish the real story....

I have to have my hair and beard trimming today evening.. 

I had invited indulekha for a company, but disagreed to come with me....

If an early notice had given my പാരുകൂട്ടി would have come with me to the saloon....

There's another parukutty from Muscat is here on holiday..

Let me try my luck with her.. She can come if she wish.. But her character is completely changed now.. Usually she comes here for a fortnight and go back soon...

But she didn't join her hubby in Oman yet.. I am smelling something funny... Whom to ask..

PAHCHAAN WAALA KOYEE NAYEE IDAR...

So see you friends soon after my naap and dreams of omaan paarukutty....


Thursday, July 21, 2022

Job hunters

 Job hunters എന്നൊരു ആശയം ഇവിടെ ചർച്ച ചെയ്യാൻ പോകുന്നു..

തൊഴിൽ രഹിതരായ വർക്ക് തൊഴിൽ കണ്ടെത്തുവാനുള്ള ഒരു വഴി ഉപദേശിക്കുക...

ഈ പംക്തി ഇവിടെ ആരംഭിക്കാൻ blogspot ൻ്റേ സമ്മതം അല്ലെങ്കിൽ അതിനു എന്തെങ്കിലും സർവീസ് ചാർജ് blogspot ന് നൽകണം എങ്കിൽ ബ്ലോഗ്സ്പോട്ട് അധികൃതർ ദയവായി എന്നെ ഒഫീഷ്യൽ ആയി അറിയിക്കുക...

Job hunters ഇവിടെ എനിക്ക് പ്രതിഫലം നൽകേണ്ടതില്ല.. തന്നാലും സ്വീകരിക്കില്ല...

ഞാൻ ഗള്ഫ് നാടുകളിൽ എത്തിപ്പെട്ടത് ഒരു മഹാമനസ്കൻ്റെ കരുണ കൊണ്ടാണ്...

ഞാൻ എൻറെ ആദ്യശംബള ദിവസം അദ്ദേഹത്തിന് ഒരു പാരിതോഷികം നൽകാനായി ചെന്നപ്പോൾ അദ്ദേഹം ഒന്നും സ്വീകരിച്ചചില്ല...


പകരമായി ഇതാണെന്നോട് പറ ഞ്ഞത്....

ഗീതോപദേശം... ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് നോടു ഇങ്ങിനെ പറഞ്ഞു....

Karmmannye vaadhikaarasthe maa phaleshu kadaachana....

ഞാൻ അത് നിറവേറ്റി കൊണ്ടിരിക്കുന്നു....

Tuesday, July 19, 2022

അച്ചാർ കച്ചവടം

 എൻ്റെ കഥാപുസ്ഥകത്തിൽ കാരോലപ്പം എന്ന പോസ്റ്റ് വായിക്കുക...

 അതുപോലെത്തെ അപ്പമാണ് എനിക്ക് വേണ്ടത്... കൊണ്ടുവന്ന അപ്പം എൻ്റെ ശ്രീമതിയും, മരുമകളും കുട്ടികളും കഴിച്ചു....   

  അച്ചാർ എനിക്ക് വേണ്ടിയിരുന്നത് ചാറോട് കൂടിയുള്ളതാണ്... കിട്ടിയത് കഴിച്ചു..... ഇനി ഇതെല്ലാം ഉണ്ടാക്കുമ്പോൾ എന്നെ വിളിക്കാൻ പറയണം അമ്മയോട്...... 

ഇനി എനിക്ക് ചാറോട് കൂടിയ വടുകപ്പുളി അച്ചാർ വേണമെന്ന് പറയണം. എല്ലാം മിതമായ എരുവിൽ....

 അച്ചാറും മിക്സ്‌ചറും ഉണ്ടാക്കി വിൽക്കാനുള്ള പരിപാടി ഉണ്ട്..... ലാഭവിഹിതം കാൻസർ രോഗികളായ കുട്ടികൾക്കും വീട്ടമ്മമാർക്കും ലഭിക്കും ... ഈ പ്രസ്ഥാനം ഉടനെ തുടങ്ങാനുള്ള പരിപാടി ഉണ്ട്.... അമ്മയുടെ മേൽ നോട്ട സഹായം തേടുന്നു.....

Related Posts Plugin for WordPress, Blogger...