Thursday, June 16, 2022

മഴക്കാലം

 മഴക്കാലമായെന്ന്  പറയാം ഇന്നുമുതല്‍.  കാലത്ത് മുതല്‍ അല്ലെങ്കില്‍ ഇന്നെലെ  പാതിരാമുതല്‍ ഇതാ  ഇപ്പോള്‍ വരെ നല്ല  മഴ. ഇന്ന് ഞായറാഴ്ചയായിട്ടും പുറത്തെവിടേക്കും  ഇറങ്ങാന്‍ സാധിച്ചില്ല.


കഴിഞ്ഞ ദിവസം ഒരു പകല്‍ മഴയുടെ ഫോട്ടോ എടുത്തിരുന്നു. കിട്ടിയാല്‍  ഇവിടെ  പകര്‍ത്താം. ഇന്ന് കാലത്ത്  കറിക്ക്  മീനൊന്നും ഇല്ലെന്ന്  ശ്രീമതി  പറഞ്ഞു, പക്ഷെ തണുത്ത് വിറക്കുന്ന എനിക്ക്  മീന്‍ മാര്‍ക്കറ്റിലേക്ക് പോകാനായില്ല.


പേരക്കുട്ടി കുട്ടിമാളുവിന് മീന്‍  വേണമത്രെ. അവള്‍ക്ക് ചാള  ഇഷ്ടമാണ്. തലേദിവസത്തെ രണ്ട്  കഷ്ണം അവള്‍ക്കായി മാറ്റിവെച്ചു. പിന്നെ എനിക്ക്  വേണ്ടി  വാങ്ങി വെച്ചിട്ടുള്ള കൊഴുവ എല്ലാര്‍ക്കും കൂടി കറി വെച്ചു.  അങ്ങിനെ  ഇന്ന് തോരാതെ പെയ്യുന്ന മഴയില്‍ ഞങ്ങള്‍  സകുടു:ബം ആഘോഷിച്ചു.


വാതരോഗിയായ  എനിക്ക് ചെറുമീനുകള്‍  ധാരാളം കഴിക്കാന്‍ വൈദ്യര്‍ പറഞ്ഞിട്ടൂണ്ട്. അതിനാല്‍ കൊഴുവ,  വെളൂരി, മുള്ളന്‍ എന്നിവ ഞങ്ങളുടെ  ഫ്രീസറില്‍ എപ്പോ‍ഴും സ്റ്റോക്കുണ്ട്.


വരൂ  സുഹൃത്തുക്കളേ എന്റെ വസതിയിലേക്ക്. കൊഴുവയും  വെളൂരിയും മുള്ളനും എല്ലാം കഴിക്കാം.


Friday, June 3, 2022

After a long time

കുറേ നാളായി ഈ വഴിക്ക് വരാറില്ല.വിശേഷങ്ങൾ ഉണ്ട് പറയാൻ..
ഒരു കശ്മലനെ കുറിച്ച്...

ഞാൻ ഇപ്പൊൾ മൊബൈലിൽ . ലേപ്പ് ടോപ്പ് എടുത്ത് വരാം അച്ചുകൾ നിരത്താന്...


Wednesday, July 11, 2018

കിട്ടുണ്ണിയുടെ പിറന്നാൾ


കുന്നംകുളം തറവാട്ടിലെ കിട്ടുണ്ണിയുടെ പിറന്നാൾ ദിനത്തിൽ നിന്നും.

Sunday, July 30, 2017

വരൂ നീരാടാം

വരൂ നീരാടാം കീഴ്‍തൃക്കോവിൽ ശിവ ക്ഷേത്രക്കുളത്തിൽ 

Tuesday, July 18, 2017

അവനിപ്പോൾ ഇടക്ക് പണി മുടക്കും.

നാട്ടിലെ നടത്തിനിടയിൽ കിട്ടുന്ന ക്ലിക്കുകളാണ് ഇതിൽ പലതും. വളരെ നല്ല ഒരു മൊബൈൽ  സോണി ഉണ്ടായിരുന്നു, അവനിപ്പോൾ ഇടക്ക് പണി മുടക്കും. അപ്പോൾ വേറൊന്ന് വാങ്ങി ഒരു സാംസങ് പക്ഷെ അവനെ കേമറ കണ്ണുകൾക്ക് എന്റെ കണ്ണ് പോലെ എന്തോ ഒരു പന്തികേട് ഉണ്ട് .

പഴയതും  പുതിയതും ആയ ചില ക്ലിക്കുകൾ ഞാൻ ഇവിടെ  നിരത്താം .







Sunday, November 22, 2015

aanayoott


Friday, February 20, 2015

നാട്ടിലെ പൂരം

എന്റെ നാട്ടില്‍ ഗ്രാമത്തില്‍ നാളെയൊരു പൂരം ഉണ്ട്. പൂരത്തിന്റെ തലേന്നായ ഇന്നും അവിടെ ഒരു പൂരം തന്നെ. ഞാന്‍ കുറച്ച് കാലമായി തൃശ്ശൂരാണ് താമസം, എനിക്ക് പൂരം കാണാന്‍ പോകാന്‍ ആരുടെയും സമ്മതം വേണ്ട, എന്നാലും നാട്ടില്‍ നിന്ന് ആരും പൂരത്തിന് ക്ഷണിച്ചില്ല.......... 

നേര്‍ സഹോദരനും, മച്ചുണിയന്മാരും, മച്ചുണിയത്തിയും ഒക്കെ യായി ധാരാളം പേരുണ്ട് ഗ്രാമത്തില്‍. ഞാന്‍ എന്റെ പെണ്ണിനോട് കൂട്ട് വരാന്‍ പറഞ്ഞു... ആ ചെകുത്താന്‍ വരാന്‍ കൂട്ടാക്കിയില്ല, അവളുണ്ടെങ്കില്‍ പൂരവും കഴിഞ്ഞ് ഇത്തപ്പഴവും, പൊരിയും, ഹല്‍ വായും ഒക്കെ വാങ്ങി പതുക്കെ പതുക്കെ വണ്ടിയൊടിച്ച് തൃശ്ശൂരില്‍ തിരികെയെത്താമായിരുന്നു...

 ഞാന്‍ എല്ലാ കാലത്തും പൂരത്തിന്റെ തലേന്ന് പോയി തറവാട്ടില്‍ താമസിച്ച് പൂരത്തലേന്ന് പൊടിപൊടിച്ച് പിറ്റേ ദിവസം പൂരവും കണ്ട് ചിലപ്പോള്‍ അന്നും തറവാട്ടില്‍ കൂടി സൌകര്യം പോലെയേ വരാറുള്ളൂ..... ഈ പൂരം കഴിഞ്ഞാല്‍ കപ്ലിയങ്ങാട് അശ്വതി വേലയും ഭരണി വേലയും കഴിഞ്ഞ് കാര്‍ത്തികയും തൊഴുതേ മടങ്ങാറുള്ളൂ... 

ഇപ്പോള്‍ അതൊക്കെ പഴയകാല ഓര്‍മ്മള്‍ പോലെ യായി... ഇപ്പോള്‍ നാട്ടിലെ വിശേഷങ്ങള്‍ ആരും ആരും പറഞ്ഞറിയാറില്ല. എല്ലാര്‍ക്കും അവരുടേതായ തിരക്കുകള്‍. പണ്ട് നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ അറിയിച്ചിരുന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഇപ്പോള്‍ അവളേയും കാണാനില്ല... 


നാട്ടിന്‍ പുറത്തുകാര്‍ ഇപ്പോള്‍ പേര്‍ഷ്യയിലേക്കും സിങ്കപ്പൂരിലേക്കും ഒക്കെ ചേക്കേറുന്ന കാലമല്ലേ....? ഏതായാലും ഇന്ന് നേരെത്തെ ഉറങ്ങി, നാളെ നേരെത്തെ എണീറ്റ് ആരോഗ്യസ്ഥിതി പോലെ പോകണം നാട്ടിലേക്ക് പൂരം കാണാന്‍.......... 

നാട്ടിലെ തേവരുടെ പൂരമാണ് നാളെ.. 

ഉറ്റ തോഴന്‍ രവിയുണ്ടാകും ചിലപ്പോള്‍ പൂരപ്പറമ്പില്‍.


photo courtsey : ms. prabha unni
Related Posts Plugin for WordPress, Blogger...