കേരള സാഹിത്യ അക്കാദമി റീജിയണല്‍ തിയേറ്ററില്‍ എന്നും വൈകിട്ട് നടന്നുകൊണ്ടിരുന്ന രസവികല്‍പ്പം പരിപാടിയുടെ ഭാഗമായുള്ള - സീമ അയ്യരുടെ ഭരത നാട്ട്യം.. ഇന്നത്തെ സന്ധ്യക്കുള്ള ശ്രുതി ജയന്റെ ഭരതനാട്ട്യത്തൊട് കൂടി ഈ മണ്ഡല കാലത്തെ നൃത്ത പരിപാടിക്ക് തിരശ്ശീല വീഴും..
ഞാനും അമ്മാടം സുനിലേട്ടനും ഇവിടെ സജീവം.. ജാക്ക്സണ്‍ വരുന്നുണ്ടെങ്കിലും കാണാറില്ല. ഇന്ന് എല്ലാവരും ഒത്തുകൂടുമെങ്കില്‍ നമുക്ക് തൊട്ടടുത്ത KTDC യില്‍ നിന്ന് ഓരോ കുപ്പി ചില്‍ഡ് ഫോസ്റ്റര്‍ മൊത്തി മൊത്തിക്കുടിച്ച് തല്‍ക്കാലം വിട ചൊല്ലാം..
നാഗരാജന്‍ - പൂക്കള്‍ക്ക് നല്ല മണം.. ഇത് തൃശ്ശൂര്‍ മൃഗശാലയില്‍ നിന്നാണ്. കൂടാതെ തൃശ്ശൂര്‍ വടക്കുന്നാഥന്‍ ക്ഷേത്രത്തിലും, കുളശ്ശേരി ക്ഷേത്രത്തിലും ഉണ്ട്.. തൃശ്ശൂര്‍ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമത്തില്‍ എന്റെ ചെറുപ്പത്തില്‍ ഈ മരം കണ്ടിട്ടുണ്ട്.. തൃശ്ശൂരില്‍ വ്യാപകമായി കണ്ടുവരുന്നു..
കുട്ടിമാളുവിന്റെ ഈ ഗ്ലാമര്‍ ഇപ്പോള്‍ ഇല്ല. ഇപ്പോള്‍ അവള്‍ക്ക് രണ്ടര വയസ്സായി. കുഞ്ഞുങ്ങളുടെ ചന്തം എന്താ പ്രായമാകുമ്പോള്‍ കുറയുന്നത്....? ഇവളുടെ അമ്മ ഒന്നും കൂടി പെറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. അവള്‍ പെറ്റാല്‍ എന്റെ ഗ്രാന്‍ഡ് കിഡ് നിരക്ക് നീട്ടം കൂട്ടാമായിരുന്നു.
ഞാന്‍ ഇന്ന് രാവിലെ എന്റെ ജര്‍മ്മനിയിലെ ഗേള്‍ ഫ്രണ്ട് ക്രീമറിനെ ഓര്‍ത്തു. കോവൈയിലെ ഇന്നു പുലര്‍ച്ചെത്തെ തണുപ്പ് - ജൂണ്‍ മാസത്തെ ഫ്രാങ്ക്ഫര്‍ട്ടിലെ തണുപ്പിനെ ഓര്‍മ്മിപ്പിച്ചു.
ഫ്രാങ്ക്ഫര്‍ട്ടിലെ ഷെറാട്ടണ്‍ ഹോട്ടലിന് സമീപം ഞാന്‍ ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. എന്റെ അപൂര്‍വ്വശേഖരത്തില്‍ നിന്നും.