Friday, February 20, 2015

നാട്ടിലെ പൂരം

എന്റെ നാട്ടില്‍ ഗ്രാമത്തില്‍ നാളെയൊരു പൂരം ഉണ്ട്. പൂരത്തിന്റെ തലേന്നായ ഇന്നും അവിടെ ഒരു പൂരം തന്നെ. ഞാന്‍ കുറച്ച് കാലമായി തൃശ്ശൂരാണ് താമസം, എനിക്ക് പൂരം കാണാന്‍ പോകാന്‍ ആരുടെയും സമ്മതം വേണ്ട, എന്നാലും നാട്ടില്‍ നിന്ന് ആരും പൂരത്തിന് ക്ഷണിച്ചില്ല.......... 

നേര്‍ സഹോദരനും, മച്ചുണിയന്മാരും, മച്ചുണിയത്തിയും ഒക്കെ യായി ധാരാളം പേരുണ്ട് ഗ്രാമത്തില്‍. ഞാന്‍ എന്റെ പെണ്ണിനോട് കൂട്ട് വരാന്‍ പറഞ്ഞു... ആ ചെകുത്താന്‍ വരാന്‍ കൂട്ടാക്കിയില്ല, അവളുണ്ടെങ്കില്‍ പൂരവും കഴിഞ്ഞ് ഇത്തപ്പഴവും, പൊരിയും, ഹല്‍ വായും ഒക്കെ വാങ്ങി പതുക്കെ പതുക്കെ വണ്ടിയൊടിച്ച് തൃശ്ശൂരില്‍ തിരികെയെത്താമായിരുന്നു...

 ഞാന്‍ എല്ലാ കാലത്തും പൂരത്തിന്റെ തലേന്ന് പോയി തറവാട്ടില്‍ താമസിച്ച് പൂരത്തലേന്ന് പൊടിപൊടിച്ച് പിറ്റേ ദിവസം പൂരവും കണ്ട് ചിലപ്പോള്‍ അന്നും തറവാട്ടില്‍ കൂടി സൌകര്യം പോലെയേ വരാറുള്ളൂ..... ഈ പൂരം കഴിഞ്ഞാല്‍ കപ്ലിയങ്ങാട് അശ്വതി വേലയും ഭരണി വേലയും കഴിഞ്ഞ് കാര്‍ത്തികയും തൊഴുതേ മടങ്ങാറുള്ളൂ... 

ഇപ്പോള്‍ അതൊക്കെ പഴയകാല ഓര്‍മ്മള്‍ പോലെ യായി... ഇപ്പോള്‍ നാട്ടിലെ വിശേഷങ്ങള്‍ ആരും ആരും പറഞ്ഞറിയാറില്ല. എല്ലാര്‍ക്കും അവരുടേതായ തിരക്കുകള്‍. പണ്ട് നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ അറിയിച്ചിരുന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഇപ്പോള്‍ അവളേയും കാണാനില്ല... 


നാട്ടിന്‍ പുറത്തുകാര്‍ ഇപ്പോള്‍ പേര്‍ഷ്യയിലേക്കും സിങ്കപ്പൂരിലേക്കും ഒക്കെ ചേക്കേറുന്ന കാലമല്ലേ....? ഏതായാലും ഇന്ന് നേരെത്തെ ഉറങ്ങി, നാളെ നേരെത്തെ എണീറ്റ് ആരോഗ്യസ്ഥിതി പോലെ പോകണം നാട്ടിലേക്ക് പൂരം കാണാന്‍.......... 

നാട്ടിലെ തേവരുടെ പൂരമാണ് നാളെ.. 

ഉറ്റ തോഴന്‍ രവിയുണ്ടാകും ചിലപ്പോള്‍ പൂരപ്പറമ്പില്‍.


photo courtsey : ms. prabha unni

5 comments:

prakashettante lokam said...

പണ്ട് നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ അറിയിച്ചിരുന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഇപ്പോള്‍ അവളേയും കാണാനില്ല...

Rajamony Anedathu said...

ഗൃഹാതുരത്വം ഉളവാക്കുന്ന ..കഥ പറച്ചില്‍...നാട്ടിലെ പൂരം...നമ്മള്‍ തനി നാടന്‍ ആകുന്ന നിമിഷങ്ങള്‍....ഇന്നായിരുന്നു പൂരം..ജെ പി പോയിക്കാനുമെന്നു കരുതുന്നു...പൂര വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു.........

കുസുമം ആര്‍ പുന്നപ്ര said...

mashe poi pooram kanu. enthina koottu?

Cv Thankappan said...

എന്തൊക്കെയായാലും പോകാതിരിക്കാന്‍ ഒക്കില്ലല്ലോ!
ആശംസകള്‍

വിനോദ് കുട്ടത്ത് said...

പൂരം കണ്ടിട്ടില്ലെങ്കിലുംചില ഉത്സവപറമ്പുകള്‍ തെണ്ടിയ അനുഭവത്തില്‍ പറയട്ടെ അതിന്‍റെ ആവേശം വേറെ തന്നെയാണ് .....അല്ലേ മാഷേ.....

Related Posts Plugin for WordPress, Blogger...