Wednesday, March 15, 2023

ഉണ്ണിയപ്പം

 എന്റെ വീട്ടിലേക്ക് ഇവിടെ നിന്ന്  900 മീറ്റര്‍ മാത്രം. ഞാന്‍ മിക്ക ദിവസവും വടക്കുന്നാഥനെ വണങ്ങാറുണ്ട്. ചിലപ്പോള്‍ തൃപ്പുകക്ക് ശേഷം വീട്ടിലേക്ക് തിരിക്കും. വല്ലപ്പോഴും കടുമ്പായസവും ഉണ്ണിയപ്പവും കിട്ടാറുണ്ട്.  

ഞാന്‍ ഒരു ദിവസം ഉണ്ണിയപ്പം ശീട്ടാക്കി ഒരു സഞ്ചി നിറയെ ഉണ്ണിയപ്പം കൊണ്ട് പുറത്തേക്ക് വരുന്ന ഒരാളോട്.... “ ഒരു ഉണ്ണിയപ്പം തരാമോ....?”

പട്ടുപാവാട ഉടുത്ത ഒരു കൊച്ചുമിടുക്കിയുടെ  കയ്യിലായിരുന്നു ഒരു സഞ്ചി നിറയെ ഉണ്ണിയപ്പം. ഉണ്ണിയപ്പം യഥേഷ്ടം നാലടി നടന്നാല്‍ തൃശ്ശൂര്‍ റൌണ്ടില്‍ നിന്ന് ലഭിക്കുമെങ്കിലും, അതൊന്നും ഭഗവാന് നിവേദിച്ചതാവില്ലല്ലോ.....

എനിക്കാണെങ്കില്‍ അകത്തേക്ക് പ്രത്യേകിച്ച് നാലമ്പലത്തിന്നുള്ളിലേക്ക് പ്രവേശിക്കുവാന്‍ വയ്യായിരുന്നു. വാതരോഗത്താല്‍ കാല്പാദങ്ങള്‍ നന്നേ വേദനിക്കുന്ന അവസ്ഥയിലായിരുന്നു..

കുറച്ച് നേരം ഞാന്‍ വിളക്കുമരത്തിന്നടുത്ത് നിന്ന് ഭഗവാനെ നോക്കിക്കണ്ടു. ബലിക്കല്ല് കാരണം ഉള്ളിലേക്ക് നോട്ടമെത്തില്ല, എന്നാലും ഞാന്‍ ഭഗവാനെ കണ്ടു തൊഴുതു... പിന്നീട് ആല്‍ത്തറയില്‍ അല്പനേരം ഇരുന്ന് വിശ്രമിച്ചു, തുള്ളിച്ചാടി നില്‍ക്കുന്ന ആലിലയേയും നോക്കി. എന്തു സന്തോഷമാണ് ആ ആലികള്‍ക്ക്... അവരില്‍ ഒരാള്‍ എന്നെ കളിയാക്കി.....

“വന്നിരിക്കുന്നു ഒരു ഉണ്ണിയപ്പ കൊതിയന്‍......?!...”

എന്നെ കളിയാക്കിയ ആ ആലില എന്റെ മടിയില്‍ പതിച്ചു.. ഞാന്‍ ആ ആലില എന്റെ ഉള്ളം കയ്യില്‍ വെച്ചിട്ട്, അവളെ നോക്കി മന്ദഹസിച്ചു.....

ആലില എന്നെ ഉറ്റുനോക്കി.................  പെട്ടെന്ന് ചുറ്റുപാടുമുള്ള വെളിച്ചമെല്ലാം മങ്ങിയ പോലെ തോന്നി.. അമ്പലമുറ്റത്തെ എണ്ണവിളക്കിന്റെ ശോഭ മാത്രം..

ഞാന്‍ ആ ആലില കയ്യില്‍ തന്നെ വെച്ച് ഭഗവാനെ വീണ്ടും തൊഴാന്‍ വിളക്ക് മരത്തിന്നടിയിലേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നൊരു വിളി.....

“അപ്പൂപ്പാ..........................”

തിരിഞ്ഞുനോക്കിയപ്പോള്‍.... അതാ പാദസരമണിഞ്ഞ് കിലുകിലാ ശബ്ദത്തോടെ ആ പട്ടുപാവാടക്കാരി എന്റെ അടുത്തെത്തി.... തൃപ്പുകയും കഴിഞ്ഞ് ഭക്തരെല്ലാം പോയിക്കഴിഞ്ഞിരുന്നു... അമ്പലമുറ്റത്ത് ഒന്നോ രണ്ടോ കാവല്‍ക്കാര്‍ മാത്രം..

പച്ച പട്ടുപാവാട അണിഞ്ഞ ആ പാവാടക്കാരിയുടെ മുഖം നേരിയ എണ്ണവിളക്കിന്റെ ശോഭയില്‍ വെട്ടിത്തിളങ്ങുന്നപോലെ  തോന്നി..... അവള്‍ ചിരിച്ചുംകൊണ്ട് എന്റെ കയ്യിലിരുന്ന ആലിലയില്‍ രണ്ട് ഉണ്ണിയപ്പം വെച്ച് തന്നു.

എന്തോ പതിവില്ലാത്ത പോലെ അമ്പലപരിസരം കൂരാകൂരാ ഇരുട്ട്... സ്വധവേ കാഴ്ച കുറഞ്ഞ ഞാന്‍ ഇരുട്ടില്‍ തപ്പിത്തടഞ്ഞു... പട്ടുപാവാടയുടുത്ത മോള്‍ വടക്ക് കിഴക്ക് ദിശയിലേക്ക് നടന്ന് നടന്ന് മറഞ്ഞു.... ഒന്നും ചോദിക്കാ‍നായില്ല ഉണ്ണിയപ്പം കഴിക്കുന്നതിന്നിടയില്‍....

ഞാന്‍ പിന്നീട് പലപ്പോഴും ഒരു ആലിലയുമായി അമ്പല കവാടത്തില്‍ നിന്നിട്ടുണ്ടെങ്കിലും എനിക്ക് ഉണ്ണിയപ്പം കിട്ടിയില്ല... എനിക്കുറപ്പുണ്ട്... ഇന്നല്ലെങ്കില്‍ നാളെ അല്ലെങ്കില്‍ അടുത്തൊരു ദിവ്സം................ വരും അപ്പൂപ്പന്റെ മകള്‍ പട്ടുപാവാടയുടുത്ത് കൈ നിറയെ ഉണ്ണിയപ്പവുമായി....................

Tuesday, March 7, 2023

RamG Gent's Saloon

 Thrissur ലിൽ ഉള്ള RamG Gent's beauty parlour ലിൽ നിന്നാണ് ഞാൻ ഏതാണ്ട് ഇരുപത് വർഷമായി മുടി, താടി എന്നിവ വെട്ടി ശരിയാക്കുന്നത്..

ഇന്നും അവിടെ പോയി. ഉടമ ദാസ് ഉണ്ടായിരുന്നു..

ഇന്ന് റിഹാൻ ആയിരുന്നു എൻ്റെ മുടി വെട്ടിയത്..

*********** ********* *******

Ram G is one of the best saloon in Trichur city..

My home 🏠 is hardly one km from this saloon..

Rates are very competitive. Fully air-conditioned premises and all around music system provides a pleasure to the customers..

May I wish my friend Mr Das and his team a happy and prosperous life...

Saturday, March 4, 2023

സുജാത നീയെവിടെ

 ഓർമ്മക്കുറിപ്പ്

=============

സുജാതേ നീയേവിടെ..?

ജോർജിൻ്റെ സുജാത യെ ഞാൻ ഏതാണ്ട് 50 കൊല്ലമായി അന്വേഷിക്കുന്നു. രണ്ടു പേർക്കും eranakulam telefone exchange നജിൽ ആയിരുന്നു ജോലി. 

ഞാനും ജോർജും പദ്മ തിയേറ്റർ കവലയിൽ ഉള്ള ഒരു ലോഡ്ജിൽ ആയിരുന്നു താമസം . അന്നെനിക്ക് പ്രായം 25 വയസ്സിൽ താഴെ..

" മഞ്ഞണി പൂണിലാവ് പേരാട്ടിൻ കരയിങ്കൽ" എന്ന പാട്ട് റെടിയോവിൽ കേൾക്കുമ്പോൾ മിണ്ടാതിരുന്നു ജോർജ്ജ് അത് കേൾക്കും..

തൻ്റെ പ്രിയതമ സുജതക്ക് ഇഷ്ടമുള്ള പാട്ട് ആയിരുന്നു എത്.. ആ പാട്ട് കേട്ട് കേട്ട് എനിക്കും സുജതയോട് പ്രണയമായി.. പക്ഷേ ഒരിക്കലും സുജാതയെ എന്നെ കാണിച്ചില്ല..

താടിക്കാരനായ ജോർജ്ജ് സുന്ദരനായ young man ആയിരുന്നു.

എൻ്റെ സുഹൃത്ത് ജോർജ്ജ് ഇപ്പൊൾ ഒരു stroke ന് ശേഷം സംസാര ശേഷി നഷ്ടപ്പെട്ടു എന്നാണ് മകൾ സ്മിത പറയുന്നത്..

പുത്തൻ കുരിശിൽ ഉള്ള ജോർജിനെ കാണാൻ പോകണം soon..

PERIFERAL neuropathy ബാധിച്ച് എനിക്ക് നടക്കാൻ വയ്യ. എന്നാലും പോകാനുള്ള മനസ്സുണ്ട്..

എനിക്കും ജോർജ്ജിനും ഇപ്പൊൾ 75 വയസ്സ് കഴിഞ്ഞു..

എൻ്റെ പാറുകുട്ടിയെ കൂട്ടി പോകണം ജോർജ്ജിനെ കാണാൻ..

In case our friend Sujatha reads this blog, please comment in the column below. 

Thursday, February 9, 2023

നിക്കൊരു ഉണ്ണിയെ വേണം

 ആരാത് കാലത്ത് തന്നെ..?

അമ്മിണി അമ്മ മുഖമുയർത്തി നോക്കി..

"മനസ്സിലായില്ല..?"

"ഞാൻ ഉണ്ണികൃഷ്ണൻ നായരുടെ സുഹൃത്ത് കേളപ്പൻ നായർ. "

ആഗതൻ പറഞ്ഞു..

"ആരാ കൂടെ ഒരു കുട്ടി"..?

എൻ്റെ മകളാണ് ശ്രീദേവി.. കോളേജ് ഹോസ്റ്റലിൽ ആക്കാൻ കൊണ്ട് വന്നതാണ്.

പക്ഷേ അവിടെ ചേർക്കാൻ പറ്റിയില്ല.. അവിടെ ആർക്കൊക്കെ ദിനം പിടിപെട്ട് കിടപ്പിലായി, അതിനാൽ അടുത്ത ആഴ്ച വരാൻ പറഞ്ഞു.. 

പക്ഷേ അത് ഞങ്ങൾക്ക് ബുദ്ധിമുട്ട് ആയതിനാൽ ഇവളെ തൽക്കാലം ഇവിടെ നിർത്തമെന്ന് വെച്ചു..

"ഓ അതാണ് കാര്യം അല്ലേ..?" 

ഉണ്ണി ഏട്ടൻ നാളെ കഴിഞ്ഞേ വരികയുള്ളൂ.. അത് വരെ ഇവളെ എനിക്ക് സ്വീകരിക്കാൻ ബുദ്ധിമുട്ട് ആണ്..

"അങ്ങിനെ പറയല്ലേ തമ്പ്രാട്ടീ.."

എനിക്ക് ഉടനെ തിരിച്ച് പോകണം.. ഇവലുടെ  അമ്മയ്ക്ക് ഞാൻ ചെന്നിട്ട് വേണം മരുന്ന് കൊടുക്കാൻ..

"കേളപ്പൻ മോളെ അവിടെ വട്ടിട്ട് മിണ്ടാതെ യാത്ര ആയി.."

അമ്മിണി അമ്മ അങ്കലാപ്പിലായി..

"മോള് അകത്തേക്ക് കയറി വായോ.."

അമ്മിണി അമ്മക്ക് ശ്രീ ദേവിയെ ഇഷ്ടമായെങ്കിലും പുറത്തേക്ക് കാണിച്ചില്ല..

"ശ്രീ ദേവി ആകെ വിഷമിച്ചു, കൺ തടങ്ങൾ ചുവന്നു.."

(തുടരും)

Tuesday, February 7, 2023

ഡോക്ടർ എന്നോട് പറഞ്ഞു

 ഇന്നലെ ഞാൻ എൻ്റെ ചില്ലറ അസുഖത്തെ തുടർന്ന് തൃശൂർ സൺ ആശുപത്രിയിൽ പോയി ഡോക്ടർ സുജയ നാഥനെ കണ്ട വിശേഷം വിശദമായി എഴുതാൻ laptop എടുത്ത് വരാം..

Sujaynath Dr is an orthopaedic surgeon. But he was helpful to treat me my naturopathy issue issue also.. 

I was using first GABANTIP AT for long and recently it was changed to GABANTINE 300 since 5 months.. As the consultation fee of the neurologist has gone up very high I was reluctant to see him often..

Dr sujaynath could prescribe me neuropathy medicine too.

I was with him yesterday to treat my pain issue on my left palm top.. 

I got the right treatment for this.

And further I can't walk freely due to my PERIFERAL neuropathy and little problem on creatine, vericos, boil on the thigh, hypertension etc.

I was given medicines and advice for all these issues and I am really thankful to him.

My writing and blogging was stopped for a while and he said to continue that..

So my dear friends and fans, I have just restarted my good habits with the blessings of my good friend Dr sujaynath..

He is active at Trichur metropolitan hospital too .

I am dedicating this blog post to Dr sujaynath..

Thursday, September 22, 2022

ഈശ്വരൻ രക്ഷിക്കട്ടെ..

 ഈശ്വരന്മാരുടെ പട്ടികയില്‍ ശാസ്ത്രജ്ഞ്ന്മാരേയും ഉള്‍പ്പെടുത്തേണ്ടേ..? എന്റെ പൂജാമുറിയില്‍ ചിലര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 

നമുക്കിന്ന് ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു സംഗതിയാണ് ഇലക്ട്രിസിറ്റി, ടെലെഫോണ്‍ തുടങ്ങിയവ. ഇപ്പോളിതാ ഇന്റര്‍നെറ്റും അങ്ങിനെ പലതും..  കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് മൈക്രോസോഫ്റ്റ് Windows.  പിന്നെ കൂടുതല്‍ മെച്ചപ്പെട്ട ബ്രൌസറും സെര്‍ച്ച് എഞ്ചിനും ആയ ഗൂഗിള്‍, ഗൂഗിള്‍ ക്രോം മുതലായവ.

നമുക്കെല്ലാവര്‍ക്കും അറിയാമല്ലോ കമ്പ്യൂട്ടര്‍ ലോകത്ത് ബില്‍ ഗേറ്റ്സിന്റെ സ്ഥാനം. അദ്ദേഹവും ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. Microsoft Windows  ന്റെ കണ്ടുപിടുത്തക്കാരനാണ് അദ്ദേഹം എന്നാണെന്റെ ഓര്‍മ്മ.. വികസിത രാഷ്ട്രങ്ങളില്‍ വിന്‍ഡോസ് commercial & government  സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് എടുക്കണം.. ഉദാഹരണത്തിന് ഒരു സ്ഥാപനത്തില്‍ 10 കമ്പ്യൂട്ടറുകള്‍ ഉണ്ടെങ്കില്‍ 1+9 എന്ന തോതില്‍ ലൈസന്‍സ് എടുക്കണം. അതായത് ഒരു മെയിന്‍ യൂസര്‍ + 9 സ്ലേവ്സ്. [i dont remember the technical words about the license agreement]

ഈ മഹാന്റെ ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ ഭാരതത്തില്‍ പ്രത്യേകിച്ച് കേരളത്തില്‍ എല്ലാരും പൈറേറ്റഡ് കോപ്പികള്‍ ഉപയോഗിക്കുന്നു... ഇവിടെ പൈറേറ്റഡ് സിനിമാ സിഡികള്‍ക്ക് വിലക്കുണ്ട് തന്നെയുമല്ല അത് കുറ്റകരവുമാണ്.. ഒരുപക്ഷെ സമീപഭാവിയില്‍ വിന്‍ഡോസ് മുതലായ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും ഒറിജിനല്‍ സിഡികള്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ എന്ന നിയമം വന്നേക്കാം..

അങ്ങിനെ വരികയാണെങ്കില്‍ ഉദാഹരണത്തിന് MS OFFICE or TALLY accounting packag മുതലായ പഠിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് കൂട്ടിയേക്കാം. 

ഈ കണ്ടുപിടുത്തങ്ങളൊക്കെ നമുക്ക് ആസ്വദിക്കാന്‍ അല്ലെങ്കില്‍ അനുഭവിക്കാന്‍ സജ്ജമാക്കിയ ശാസ്ത്രജ്ഞരെ നാം ബഹുമാനിക്കണം, അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം, മരിച്ചുപോയവരാണെങ്കില്‍ അവരെ പ്രാര്‍ഥനകളില്‍ ഓര്‍ക്കണം അവരുടെ ആത്മശാന്തിക്കായി പ്രാര്‍ഥിക്കണം. എന്നെ ചികിത്സിക്കുന്ന എല്ലാ ഡോക്ടര്‍മാരേയും എനിക്ക് ബഹുമാനമാണ് അവരുടെ ആയൂരാരോഗ്യസൌഖ്യത്തിന്നായി ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്..

ഞാന്‍ പ്രീയുണിവേഴ്സിറ്റി വരെ പഠിച്ചിരുന്നത് മണ്ണെണ്ണ വെളിച്ചത്തിന്റെ വെളിച്ചത്തിലാണ്.. ഒരു വിളിപ്പാ‍ടകലെയുള്ള ആമിനടീച്ചറുടെ കോലായിലുള്ള ലൈറ്റ് കാണുമ്പോള്‍ ഞാനെന്റെ ചേച്ചിയോട് ചോദിക്കും... “എന്നാ ചേച്ചിയേ നമ്മുടെ കോലായിലും ഈ കറണ്ട് വെളിച്ചം പരക്കുക....” ചേച്ചി പറയും ആ കണ്ടുപിടുത്തങ്ങളുടെ സൃഷ്ടാക്കളെ നമുക്ക് പ്രാര്‍ഥനയില്‍ ഓര്‍ക്കാം.  അപ്പോള്‍ നമ്മുക്കും അതൊക്കെ വേഗത്തില്‍ അനുഭവിക്കാന്‍ കഴിയും.

ഞാന്‍ ചേച്ചിയെന്നുവിളിക്കുന്ന എന്റെ പെറ്റമ്മ വടുതല സ്കൂളില്‍ ടീച്ചറായിരുന്നു.. ചെറുവത്താനിയുടെ  പടിഞ്ഞാറെ അതിര്‍ത്തിയാണ് വടുതല, അവിടെയാണ് ആമിനടീച്ചറുടെ വീട്.  എന്നാല്‍ ആമിനടീച്ചറ്ക്ക് ജോലി അങ്ങകലെ എവിടേയോ പടിഞ്ഞാറൊരു സ്കൂളില്‍.

ഞാന്‍ കിടക്കാന്‍ നേരത്ത് ബെഡ് റൂം ലൈറ്റ് ഇടുമ്പോള്‍ ആ ബള്‍ബ് കണ്ടുപിടിച്ച ഗ്രഹാം ബെല്ലിനെ ഓര്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി  പ്രാര്‍ഥിക്കാറുണ്ട്. മരുന്നുകളുടെ പട്ടികയില്‍ വേദനസംഹാരിയായ പാരസെറ്റാമോള്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. പലതരം വേദനകള്‍ക്കും ഉപയോഗിക്കുന്ന വേദനസംഹാരികളുടെ മൂല്യഘടകം ഈ പാരസെറ്റാമോള്‍ ആണ്. അതുപോലെ കേന്‍സര്‍ രോഗികള്‍ക്ക് കൊടുക്കുന്ന മോര്‍ഫിന്‍ ടാബ്ലറ്റ്, സര്‍ജ്ജറി

Little more to add to complete the story 

Related Posts Plugin for WordPress, Blogger...