Monday, January 25, 2010

മഴയത്ത് ആന

ഒരിക്കല്‍ ഒരു മഴക്കാ‍ലത്ത് ആനയും കൂട്ടരും ..........

Friday, January 22, 2010

പൂരങ്ങളുടെ നാട്


ശീവേലി, വെളിയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ [തൃശ്ശൂര്‍] 22-01-2010 കാലത്ത് 9.30 മണിക്ക്. എന്റെ നാട്ടില്‍ എന്നും പൂരവും ആനയും. എനിക്ക് ആനപ്പിണ്ടത്തിന്റെ ഗന്ധം എന്നും കേള്‍ക്കാം. എന്റെ വീട്ടില്‍ ഒരു ആനക്കുട്ടിയുണ്ടായിരുന്നു. വായിക്കുക http://jp-dreamz.blogspot.com/

തായമ്പക വെളിയന്നൂര്‍ ദേവി ക്ഷേത്രത്തില്‍ 680021

തൃശ്ശിവപേരൂര്‍ - വെളിയന്നൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം പ്രമാണിച്ചുള്ള തായമ്പകയും ശീവേലിയും 22-01-2010. വിഡിയോ ക്ലിപ്പ് കാണുക

Thursday, January 21, 2010

ഭഗവത് സേവ - തൃശ്ശിവപേരൂ‍ര്‍ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍

"
സിന്ധൂരാരുണവിഗ്രഹാം ത്രിനയനാം മാണിക്യമൌലിസ്ഫുര-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരു ഹാം
പാണിഭ്യാമളിപൂറ്ണ്ണരത്നചഷകം രക്തോത്പലം ബീഭ്രതീം
സൌമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത് പരാമംബികാം
"
തൃശ്ശിവപേരൂര്‍ അച്ചന്‍ തേവര്‍ ക്ഷേത്രത്തില്‍ - ഭഗവത് സേവ. ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടില്‍ തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, KSRTC മുതലാ‍യ സ്ഥലത്ത് നിന്ന് ഒരു കിലോമീറ്ററില്‍ താഴെ ദൂരം. കൂര്‍ക്കഞ്ചേരി തങ്കമണി കയറ്റത്ത് - മെയിന്‍ റോട്ടില്‍

Sunday, January 17, 2010

സി വി ശ്രീരാമന്‍


എന്റെ സഹോദരന്‍ ശ്രീ: സി വി ശ്രീരാമനെ ഞാന്‍ ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ഇന്നാള് യശോദേട്ടത്തി പറഞ്ഞു. “ഏട്ടന്‍ ജീവിച്ചിരുന്നപ്പോ ഉണ്ണിക്ക് എഴുതാന്‍ തോന്നീല്ലല്ലോ”. എങ്കില്‍ നിന്റെ എല്ലാ കൃതികളും ഇപ്പോ അച്ചടിച്ച് പുറത്ത് വന്നേനേ. എന്റെ കൃതികളില് ചിലത് ഇവിടെ

Saturday, January 16, 2010

ചെമ്പരത്തി

ചെമ്പരത്തി - ഔഷധഗുണങ്ങള്‍ ഏറെ. എന്റെ ബാല്യത്തില്‍ എണ്ണതേക്കുന്ന ദിവസം ചെമ്പരത്തി ഇലയും മറ്റും വെള്ളത്തിലിട്ട് പതപ്പിച്ച് ഷാമ്പുവിന് പകരം ഉപയോഗിക്കാറുണ്ട്. ചെമ്പരത്തിപ്പൂവ് ചെവിയില്‍ വെക്കാനും കൊള്ളാം !! ഞാനിന്നാള് ചെമ്പരത്തിപ്പൂവ് ചെവിയില്‍ വെച്ചോണ്ട് നടന്ന് വരുമ്പോള്‍ അമ്പലത്തിലെ കുഞ്ഞുണ്ണ്യേട്ടന്‍ പറഞ്ഞു. “അസ്സലായിട്ടുണ്ട്!” . എനിക്കാദ്യം പിടികിട്ടിയല്ലാ. പിന്നെയാണ് അതിന്റെ പൊരുള്‍ മനസ്സിലായത്.

ഞാനെന്നാ പറക്കുക


ഞാനെന്നാ പറക്കുക. അതിന് ഇനിയെത്ര നാള്‍ ജീവിക്കണം ഈ ഭൂമിയില്‍. ചന്ദ്രനിലായാലും മതി. ഒരു പക്ഷെ ചന്ദ്രനില്‍ എനിക്ക് പറ്റിയ വാഹനം ഉണ്ടായേക്കാം.

Friday, January 15, 2010

ഓം നമോ ഗണപതായെ നമ:

തൃശ്ശിവപേരൂര്‍ തേക്കിന്‍ കാട് മൈതാനത്തിലെ തെക്കേ ഗോപുരനടയില്‍ നിന്നൊരു ദൃശ്യം. ഈ വഴി വടക്കുന്നാഥനെ കാണാന്‍ പോകുന്നവര്‍ ഇവിടെ ഏത്തമിടുന്നു.

Thursday, January 14, 2010

യക്ഷികളെ കാണാനില്ലല്ലോ?


പണ്ടൊക്കെ പാലമരത്തില്‍ യക്ഷികളെ കാണാമായിരുന്നത്രേ. ഞാനെന്നും ഈ പാലമരത്തില്‍ യക്ഷിയെ നോക്കാറുണ്ട്. സുന്ദരികളായ യക്ഷികളെ.

Tuesday, January 12, 2010

vedant

VEDU READY FOR THE FIGHT - MAA GRAND KID

Monday, January 11, 2010

ELENA

ELENA - THIS GIRL WAS BORN AND BROUGHT UP IN AFRICA. NOW ON HOLIDAY. SHE IS MY GRAND KID.

Sunday, January 10, 2010

കൃഷ്ണാ ഗുരുവായൂരപ്പാ

കൃഷ്ണാ ഗുരുവായൂരപ്പാ നിനക്ക് തരാന്‍ നന്ദ്യാര്‍വട്ടവും തുളസിയും മാത്രമേ എന്റെ പക്കലുള്ളൂ........ എന്നും ഇത് നിനക്ക് സമര്‍പ്പിക്കുവാന്‍ എനിക്ക് കഴിയുമാകാറാകട്ടെ ! എന്റെ വീട്ടുമുറ്റത്ത് ഇവ ധാരാളം വളരട്ടെ

Monday, January 4, 2010

ഹെനിക്കന്‍ - നിന്നെ കണ്ടിട്ടെത്ര നാളായി

ഹെനിക്കന്‍ - നിന്നെപ്പോലെ മറ്റൊന്ന് നുണയാന്‍ കഴിഞ്ഞിട്ടില്ല എനിക്ക്
Related Posts Plugin for WordPress, Blogger...