Wednesday, March 31, 2010

കിഡ്ഡീസ് കൂട്ടം അച്ചന്‍ തേവര്‍ അമ്പലത്തില്‍

അച്ചന്‍ തേവരുടെ നടയില്‍ അപ്പൂപ്പനെ
നോക്കുന്ന കുട്ടികള്‍.

Tuesday, March 30, 2010

ഡിസ്റ്റന്റ് കസിന്റെ മക്കള്‍

ഇവരെ ഒരു കല്യാണത്തിന് കണ്ടുമുട്ടിയതാണ്. പേര് ഓര്‍മ്മയില്ല.

Monday, March 29, 2010

കൃഷ്ണാ ഗുരുവായൂരപ്പാ


അഞ്ജന ശ്രീധരാ ചാരുമൂര്‍ത്തേ, കൃഷ്ണാഅഞ്ജലി കൂപ്പി വണങ്ങിടുന്നേന്
‍ആനന്ദലങ്കാര വാസുദേവാ, കൃഷ്ണാആദങ്കമെല്ലാം അകറ്റീടേണം.
ഇന്ദിര നാഥ ജഗന്നിവാസ, കൃഷ്ണാ ഇന്നെന്റെ മുന്‍പില്‍ വിളങ്ങീടേണം.
ഈരേഴുലകിന്നും ഏകനാഥ, കൃഷ്ണാ ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ.
ഉണ്ണി ഗോപാല കമല നേത്രാ, കൃഷ്ണാ ഉള്ളില്‍ നീ വന്നു വസിച്ചീടേണം.
ഊഴിയില്‍ വന്നു പിറന്ന ബാലാ, കൃഷ്ണാ ഊനം കൂടാതെ തുണച്ചീടേണം
എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ എന്നുണ്ണീക്കൃഷ്ണാ ശമിപ്പിക്കേണം!
ഏടലര്‍ ബാണനു തുല്യമൂര്‍ത്തേ, കൃഷ്ണാ ഏറിയ മോദേന കൈ തൊഴുന്നേന്
‍ഐഹികമായ സുഖത്തിലഹോ, കൃഷ്ണാ അയ്യോ, എനിക്കൊരു മോഹമില്ലേ
ഒട്ടല്ല കൌതുകം അന്തരംഗേ, കൃഷ്ണാ ഓമല്‍ത്തിരുമേനി ഭംഗി കാണാന്
‍ഓടക്കുഴല്‍ വിളി മേളമോടേ കൃഷ്ണാ ഓടി വരികെന്റെ ഗോപബാലാ
ഔദാര്യ കോമള കേളിശീലാ കൃഷ്ണാ ഔപമ്യമില്ലാ ഗുണങ്ങള്‍ക്കേതും.
അംബുജലോചന നിന്‍ പാദ പങ്കജം അന്‍പോടു ഞാനിതാ കുമ്പിടുന്നേന്
‍അത്യന്ത സുന്ദര നന്ദ സൂനോ കൃഷ്ണാ അത്തല്‍ കളഞ്ഞെന്നെ പാലിക്കേണം
കൃഷ്ണാ മുകില്‍ വര്‍ണാ, വൃഷ്ണികുലേശ്വരാ കൃഷ്ണാംബുജേ കൃഷ്ണാ കൈ തൊഴുന്നേന്‍!
കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ ജയാ,കൃഷ്ണാ ഹരേ ജയാ, കൃഷ്ണാ ഹരേ !

Sunday, March 28, 2010

TRICHUR BLOG CLUB NEWS


തൃശ്ശൂര്‍ പൂരത്തിന് [25-04-2010] മുന്‍പ് TRICHUR BLOG CLUB ന്റെ ഒരു യോഗം കൂടണമെന്ന് ആഗ്രഹിക്കുന്നു.
താല്പര്യമുള്ളവര്‍ ബന്ധപ്പെടുക:


http://trichurblogclub.blogspot.com/2010/03/blog-post.html

Saturday, March 27, 2010

ഗ്രാന്‍ഡ് കിഡ്ഡീസ്

ചിന്നു, ചിഞ്ചു, മിലന്‍ മുതലായവര്‍ നാട്ടിന്‍ പുറത്തുള്ള ബീനാമ്മയുടെ വസതിയില്‍ ഒരു വേനലവധിയില്‍. മൂന്നെണ്ണത്തിനെയും വിചരിച്ച പോലെ ഒപ്പിയെടുക്കാന്‍ സാധിച്ചില്ല. ആദ്യത്തയാളാണ് ആകെ കുഴപ്പക്കാരി.

Thursday, March 25, 2010

വത്സല ചേച്ചീടെ പേരക്കിടാവ്

സ്വയം എടുത്ത ഫോട്ടോ ആയതിനാല്‍ നല്ല ക്വാളിറ്റിയല്ല. എന്നാലും കിടക്കട്ടെ എന്ന് വിചാരിച്ചു.
ഇവന്റെ പേരും ഇവന്റെ തള്ളയുടെ പേരും എനിക്കോര്‍മ്മയില്ല.

Sunday, March 21, 2010

കൂര്‍ക്കഞ്ചേരിയിലെ കണ്ണാശുപത്രി

ബീനാമ്മക്ക് ഇവിടെ വേദന രഹിത തിമിര ശസ്ത്രക്രിയ ചെയ്തു. നല്ല രോഗീ പരിചരണം. നല്ല സേവനം. തൃശ്ശൂര്‍ - കൂര്‍ക്കഞ്ചേരിയില്‍

Monday, March 8, 2010

സയ്യാര

പഴയ തറവാട്ടിലെ പഴയ കാറ്.


Sunday, March 7, 2010

ആനക്കുട്ടന്മാര്‍

തൃശ്ശൂര്‍ പൂരത്തിന് ഇനിയും ഒരു മാസത്തിലേറെ. എന്നാലും ആനക്കുട്ടന്മാര്‍ എത്തിത്തുടങ്ങി. ആടിക്കൊണ്ടിരിക്കുന്നവരുടെ നല്ല ഒരു ഫോട്ടോ ക്ലിക്കാന്‍ പറ്റിയില്ല. ഈ ഫോട്ടോ എവിടെ നിന്നെടുത്തതാണെന്ന് പറയാമോ കൂട്ടരെ?
Posted by Picasa

Thursday, March 4, 2010

പ്രദക്ഷിണ വഴി -

കീഴ് തൃക്കോവില്‍ ക്ഷേത്രം - കൂര്‍ക്കഞ്ചേരി, തൃശ്ശിവപേരൂര്‍

Tuesday, March 2, 2010

കളം വരക്കുന്ന പെണ്‍കുട്ടി

Posted by Picasaപാമ്പിനാളത്തിനുള്ള കളം വരച്ച് തുടങ്ങുന്നു.
Related Posts Plugin for WordPress, Blogger...