Friday, December 31, 2010

പുതുവത്സരാശംസകള്‍ - happy new year 2011


എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍

Tuesday, December 28, 2010

ശ്രീ മാഹേശ്വര ക്ഷേത്രം കൂര്‍ക്കഞ്ചേരി


തൃശ്ശിവപേരൂരില്‍ കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട റൂട്ടില്‍, ടൌണില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രം.
ഇവിടുത്തെ ശിവ പ്രതിഷ്ട നടത്തിയത് ശ്രീ നാരായണ ഗുരുവാണ്. ഗുരുവിന്റെ ഒരു യോഗത്തിന് സാക്ഷ്യം വഹിച്ച പ്ലാവിന്‍ ചുവട് ഇപ്പോഴും ഈ ക്ഷേത്രാങ്കണത്തില്‍ നില നിര്‍ത്തിയിരിക്കുന്നു.
എന്നും അന്നദാനവും, കല്യാണ മണ്ഡപവും, കോളേജും, സൌജന്യ യോഗ പരിശീലനവൂം ഇവിടെ ഉണ്ട്. വലിയൊരു ലൈബ്രറിയും ഉണ്ട്.
ജനുവരിയില്‍ തൈപ്പൂയം ഉത്സവമായി ആഘോഷിക്കുന്നു. പൂയത്തിന് കാവടിയാട്ടവും ആ‍നകളും പന്തലുകളും ഉണ്ട്. എല്ലാവര്‍ക്കും തൈപ്പൂയത്തിന് സ്വാഗതം.

Thursday, December 23, 2010

എട്ടങ്ങാടി നുറുക്കുന്ന പെണ്ണുങ്ങള്‍


തിരുവാതിര വൃതം അനുഷ്ഠിക്കുന്നവര്‍ ഉച്ച്ക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാ‍ടി പുഴുക്കും ആണ് കഴിക്കുക.
ചേന, ചേമ്പ്, കാവത്ത്, കൂര്‍ക്ക മുതലായ എട്ട് വിഭവങ്ങള്‍ ചേര്‍ത്തുള്ള പുഴുക്കുകള്‍ സ്ത്രീകള്‍ മാത്രം ഉണ്ടാക്കേണ്ടതാണ്.
അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിലെ ധനുമാസത്തിലെ തിരുവതിര നാളിലെ ദിവസം ഊട്ടുപുരയില്‍ നിന്നും.

Tuesday, December 7, 2010

Monday, December 6, 2010

ലിറ്റില്‍ പാറുകുട്ടി d kochin hero


കുമാരാനാശാന്‍ നഗറില്‍ താമസിക്കുന്ന ലിറ്റില്‍ പാറുകുട്ടി. രാക്കമ്മയുടെ ചേട്ടന്‍ പപ്പന്‍’സ് കിഡ്.
Related Posts Plugin for WordPress, Blogger...