Friday, December 31, 2010

പുതുവത്സരാശംസകള്‍ - happy new year 2011


എല്ലാ ബ്ലോഗ് വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍

Tuesday, December 28, 2010

ശ്രീ മാഹേശ്വര ക്ഷേത്രം കൂര്‍ക്കഞ്ചേരി


തൃശ്ശിവപേരൂരില്‍ കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട റൂട്ടില്‍, ടൌണില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രം.
ഇവിടുത്തെ ശിവ പ്രതിഷ്ട നടത്തിയത് ശ്രീ നാരായണ ഗുരുവാണ്. ഗുരുവിന്റെ ഒരു യോഗത്തിന് സാക്ഷ്യം വഹിച്ച പ്ലാവിന്‍ ചുവട് ഇപ്പോഴും ഈ ക്ഷേത്രാങ്കണത്തില്‍ നില നിര്‍ത്തിയിരിക്കുന്നു.
എന്നും അന്നദാനവും, കല്യാണ മണ്ഡപവും, കോളേജും, സൌജന്യ യോഗ പരിശീലനവൂം ഇവിടെ ഉണ്ട്. വലിയൊരു ലൈബ്രറിയും ഉണ്ട്.
ജനുവരിയില്‍ തൈപ്പൂയം ഉത്സവമായി ആഘോഷിക്കുന്നു. പൂയത്തിന് കാവടിയാട്ടവും ആ‍നകളും പന്തലുകളും ഉണ്ട്. എല്ലാവര്‍ക്കും തൈപ്പൂയത്തിന് സ്വാഗതം.

Thursday, December 23, 2010

എട്ടങ്ങാടി നുറുക്കുന്ന പെണ്ണുങ്ങള്‍


തിരുവാതിര വൃതം അനുഷ്ഠിക്കുന്നവര്‍ ഉച്ച്ക്ക് ഗോതമ്പ് കഞ്ഞിയും എട്ടങ്ങാ‍ടി പുഴുക്കും ആണ് കഴിക്കുക.
ചേന, ചേമ്പ്, കാവത്ത്, കൂര്‍ക്ക മുതലായ എട്ട് വിഭവങ്ങള്‍ ചേര്‍ത്തുള്ള പുഴുക്കുകള്‍ സ്ത്രീകള്‍ മാത്രം ഉണ്ടാക്കേണ്ടതാണ്.
അച്ചന്‍ തേവര്‍ ശിവക്ഷേത്രത്തിലെ ധനുമാസത്തിലെ തിരുവതിര നാളിലെ ദിവസം ഊട്ടുപുരയില്‍ നിന്നും.

Tuesday, December 7, 2010

Monday, December 6, 2010

ലിറ്റില്‍ പാറുകുട്ടി d kochin hero


കുമാരാനാശാന്‍ നഗറില്‍ താമസിക്കുന്ന ലിറ്റില്‍ പാറുകുട്ടി. രാക്കമ്മയുടെ ചേട്ടന്‍ പപ്പന്‍’സ് കിഡ്.

Monday, November 29, 2010

ദേവൂട്ടീ മൈ ന്യു ഫ്രണ്ട്

ദേവൂട്ടിയെ പറ്റി എന്റെ സ്മൃതി എന്ന ബ്ലോഗില്‍ എഴുതിയിട്ടുണ്ട്. അവിടെ വായിക്കുക.

Sunday, November 28, 2010

ഒരുക്കം


കരിനീലിക്കളം തുള്ളാനുള്ള ഒരുക്കത്തില്‍

Wednesday, November 17, 2010

സര്‍പ്പക്കളം


സര്‍പ്പക്കളം കാണേണ്ടവര്‍ വരൂ തൃശ്ശൂര്‍ ലളിത കലാ അക്കാദമിയിലേക്ക് – രാത്രി 8 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് എന്നെ ബന്ധപ്പെടാവുന്നതാണ്/

Monday, October 11, 2010

ഇടപ്പള്ളിക്കാരന്‍ പയ്യന്‍സ്


സൌമ്യയുടെ മകന്‍ കൃഷ്ണന്‍

Monday, August 16, 2010

പൂക്കളമൊരുക്കാന്‍ പൂക്കള്‍

തുമ്പയും മുക്കുറ്റിയൊന്നും ഇപ്പോള്‍ ആര്‍ക്കും വേണ്ട?!! പൂ പറിക്കുക എന്നൊരു ചടങ്ങും ഇല്ല. എന്തൊരു മാറ്റം ഇല്ലേ..?
“എന്തായാലും മലയാളികളുടെ ഓണപ്പൂക്കളം ഇന്നും മായാതെ നില്‍ക്കുന്നു.” സന്തോഷത്തിന് വകയുള്ള കാര്യം തന്നെ.

Tuesday, July 27, 2010

റൊമ്പം നാളാച്ച് ഇങ്കെ ഒരു പോസ്റ്റ് പോട്ടിട്ട്


അമ്മായി പേരക്കുട്ടിയുടെ പിറന്നാള്‍ വേളയില്‍. ചെറുവത്താനി ഗ്രാമത്തിലെ തറവാട്ട് വീട്ടിലാണ് അമ്മായി.
അമ്മായിക്ക് പേരക്കുട്ടികളും അവരുടെ മക്കളുമായി കുറേ സന്താനങ്ങളുണ്ട്. ഒരു സന്തുഷ്ടകുടുംബം.
അമ്മായിക്ക് മൂന്ന് ആണ്‍ മക്കളും മൂന്ന് പെണ്‍ മക്കളും. എല്ലാവരും വിവാഹിതരും സന്തോഷമായി ജീവിക്കുന്നവരും.
ഈ കുട്ടീസിനെ പൊന്നു എന്നാണ് എല്ലാവരും വിളിക്കുക. ശരിയായ നാമഥേയം എനിക്കറിയില്ല. ഇവള്‍ക്കൊരു ചേട്ടത്തിയുണ്ട്. അവള്‍ക്കും ഒരു ഒമനപ്പേരുണ്ട്. ഇനി അവളുടെ പേരാണോ പൊന്നുവെന്ന്. എനിക്കൊന്നും ഓര്‍മ്മയില്ല ഈയിടെയായി. ഓര്‍മ്മക്കുറവ് വയസ്സാകുമ്പോളുള്ള ഒരു സോക്കേടാണത്രേ..!
എന്തെങ്കിലും സോക്കേടുകളൊക്കെ ഇല്ലെങ്കില്‍ ഈ വൈദ്യം പഠിച്ചവര്‍ക്കൊക്കെ പണിയില്ലാതാവില്ലേ?!
എത്ര മാത്രം പണച്ചിലവുള്ളതാണ് ഒരു ഡോക്ടറാകാന്‍. അപ്പോള്‍ അവര്‍ക്കൊരു ഉപജീവനം നമ്മളൊക്കെ സഹായിച്ചാലല്ലേ പറ്റൂ.
അവര്‍ പ്രാര്‍ഥിക്കുന്നുണ്ടാകും ലോകത്തെല്ലാവര്‍ക്കും അസുഖവും എന്നെപ്പോലെത്തെ വയസ്സന്മാര്‍ക്ക് ഓര്‍മ്മക്കുറവും നലകണമേ എന്ന്.
അമ്മായിക്ക് കണ്ണില്‍ തിമിരം ബാധിച്ചിരിക്കുകയാണ്. വയസ്സായാലും തിമിരം ബാധിക്കാത്തവരുണ്ട്. എനിക്ക് ഇത് വരെ തിമിരം വന്നിട്ടില്ല. പക്ഷെ മറ്റു പല കണ്ണിലെ അസുഖങ്ങളും ഉണ്ട്.
കുട്ടന്‍ മേനോന്‍ വരേണ്ട സമയമായി. ഓഫീസിലിരുന്നു ബ്ലോഗിയാല്‍ അയാള്‍ തെറിവിളിക്കും. എന്റെ പണികളെല്ലാം അപ്പ് ടു ഡേറ്റ് ആണ്. എന്നാലും അങ്ങിനെയല്ലല്ലോ ഓഫീസ് ഡിസിപ്ലിന്‍.!!!

Sunday, July 25, 2010

Posted by Picasa

Wednesday, July 21, 2010

രാക്കമ്മ

ഹലോ രാക്കമ്മ
ഹൌ ആര്‍ യു മൈ ഡിയര്‍
Posted by Picasa

Tuesday, July 13, 2010

KUTTAAPPU............... MAA GRAND KID


കുട്ടാപ്പു എന്റെ പേരക്കിടാവ്.
നാലു മാസം പ്രായം.
അവനെ അവന്റെ അഛന്‍ കഴിഞ്ഞ മാസം എന്റെ വീട്ടില്‍ നിന്ന് കൊച്ചിക്ക് കൊണ്ട് പോയി.
ഇവിടെ തൃശ്ശൂരില്‍ എനിക്ക് താലോലിക്കാന്‍ ഒരു കുഞ്ഞ് ഇല്ല.

Saturday, June 26, 2010

AA SERVICED APPARTMENTS @ COIMBATORE

SERVICED APPARTMENTS @ COIMBATORE CITY AVAILABLE.
DETAILS,
TARIFF,
AND
PHOTOGRAPHS WILL FOLLOW SHORTLY
MEANWHILE INTERESTED PEOPLE MAY CONTACT
MS. REMILA
098944 59601
OR
JP 094463 35137

Saturday, June 19, 2010

ദീപ്തി

Posted by Picasaദീപ്തി എന്ന അഞ്ചാം ക്ലാസ്സ് കാരി. ദീപ്തിയെപ്പറ്റി പറയണമെങ്കില്‍ ഒരു പാട് ഉണ്ട്. അതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല. പിന്നെ പറയാം

Friday, June 11, 2010

KUDAYUNDO MAASHE ?

MAZHAKKALAMAAYI. KUDAYUNDO MAASHE ONNU KITTAN.
Posted by Picasa

Tuesday, June 8, 2010

ദേവീ ശരണം

പണ്ട് കുളക്കരയിലെ കാവില്‍ ശര്‍ക്കര വെള്ളം പോലെ ഒരു പ്രസാദം ലഭിക്കുമായിരുന്നു. ഇപ്പോള്‍ അത് കിട്ടാറില്ല. ബീനാമ്മ മുട്ടറുക്കാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ശര്‍ക്കരവെള്ളവും കുടിച്ച് കുളത്തിലേക്ക് നോക്കി നില്‍ക്കാറുണ്ടായിരുന്നു. ഇപ്പോള്‍ ബീനാമ്മ എന്നെ കൂട്ടിന് വിളിക്കാറില്ല.
Posted by Picasa

Friday, June 4, 2010

പണിയെടുത്ത് ക്ഷീണിച്ചോ പിള്ളേരേ ?

Posted by Picasaകസ്തൂര്‍ബ വൃദ്ധസദനത്തില്‍ സൌജന്യമായി പരിസരശുചീകരണം നടത്തുന്ന സന്നദ്ധസേവ സംഘടന [കൂര്‍ക്കഞ്ചേരി ലയണ്‍സ് ക്ല്ബ്ബ് അംഗങ്ങള്‍]

Wednesday, June 2, 2010

നട തുറക്കാന്‍ ഇനിയും സമയമേറെ !


തൃശ്ശിവപേരൂരിലെ പ്രസിദ്ധമായ അച്ചന്‍ തേവര്‍ ശിവ ക്ഷേത്രം.
ആല്‍ത്തറക്കടുത്ത് കാണുന്നത് ഹനുമാന്‍ കോവില്‍.
ടൌണ്‍ പരിസരത്ത് ഏറ്റവും ഉയരം കൂടിയ ഹനുമാന്‍ സ്വാമി പ്രതിഷ്ട ഇവിടെയാണ്.
മുപ്പെട്ട് ശനിയാഴ്ചക്ക് വടമാല പ്രധാനം.

Monday, May 31, 2010

നിര്‍ഭാഗ്യരായ നാട്ടാനകള്‍


ബന്ധനം ബന്ധനം തന്നെ പാരില്‍..
ഇങ്ങനെ പണ്ടാരോ പറഞ്ഞതോര്‍ക്കുന്നു....
പൂരപ്രേമികള്‍ ആര്‍ത്തുല്ലസിക്കുമ്പോള്‍ വേദനകൊണ്ട് പുളയുന്ന പാവം ആനകള്‍...
ഒരു ജീവിയുടെ വേദന മറ്റൊരു ജീവിക്ക് ആഹ്ലാദം?!

Tuesday, May 18, 2010

പഴയകാലത്തിന്റെ പ്രതാപം

പഴയകാലത്തിന്റെ പ്രതാപം.
പണ്ടിവനൊരു പുലിയായിരുന്നു. ഇപ്പളോ? ഇവനെ ആര്‍ക്കും വേണ്ട. ഞാന്‍ ഇത്തരം പിള്ളേരെ ഇടക്കൊക്കെ
ഓമനിക്കും.പണ്ട് ഇത്തരം ഒരു
സയ്യാര എന്റെ അഛന് ഉണ്ടായിരുന്നു.

ഇവനെ ആര്‍ക്കെങ്കിലും വേണമെങ്കില്‍
പറഞ്ഞോളൂ. മോഹവിലക്ക് നല്‍കാം.

Friday, May 14, 2010

തേവരുടെ അമ്പലം


എന്റെ ഗ്രാമത്തിലെ തേവരുടെ അമ്പലം. നരസിംഹമൂര്‍ത്തിയാണ് പ്രധാന പ്രതിഷ്ഠ.

Saturday, May 1, 2010

വിജിലിന്റെ മകന്‍

ഈ വര്‍ഷം തൃശ്ശൂര്‍ പൂരം കാണാന്‍ പോകുമ്പോള്‍ സ്വരാജ് റൌണ്ടില്‍ കണ്ടുമുട്ടിയപ്പോള്‍...............Posted by Picasa

Friday, April 30, 2010

AADITHYA - MY GRAND SON

AADITHYA MY GRAND SON - JUST 42 DAYS OLD. തൊണ്ണൂറ് ദിവസം അടുക്കുമ്പോള്‍ അവനെ അവന്റെ അഛന്‍ വന്ന് കൊണ്ടോകും. അപ്പോള്‍ കുറച്ച് നാളത്തേക്ക് എനിക്കും ബീനാമ്മക്കും വിഷമം ആകും. അവനെ ഇടക്ക് കാണണമെങ്കില്‍ എറണാംകുളം വരെ പോയാല്‍ മതിയെന്ന ഒരു സമാധാനമാണ്.
എന്റെ കൊച്ചുപെങ്ങള്‍ കുഞ്ഞൂസിന് വേണ്ടി കൊച്ചുമകന്റെ പേര് എഴുതുന്നു...
ആദിത്യ.....
Posted by Picasa

Sunday, April 25, 2010

വാതം പിടിച്ച കാല്

വാതം പിടിച്ച കാല്. Posted by Picasa

Friday, April 23, 2010

നാളെ ഇവിടെ പൂരം


നാളെ ഇവിടെ കാലുകുത്താന്‍ ഇടം കാണില്ല. ഇലഞ്ഞിത്തറ മേളം പകര്‍ത്തണമെന്ന ആഗ്രഹം ഉണ്ട്.
എങ്ങിനെ സാധിക്കുമെന്നാ ആലോചിക്കുന്നത്...
ആരെങ്കിലും സഹായത്തിനെത്തുമെന്ന പ്രതീ‍ക്ഷയാണ്................

Saturday, April 17, 2010

കശുമാവേ ഞങ്ങള്‍ ഇവിടെ ഇരുന്നോട്ടെ ..?

കശുമാവില - ബീനാമ്മ നട്ട വീട്ടുമുറ്റത്തെ കശുമാവ് ഇപ്പോള്‍ പന്തലിച്ച് നില്‍ക്കുന്നു. ഇതിന്റെ താഴെ ഈ വര്‍ഷം തൃശ്ശൂര്‍ പൂരത്തിനെത്തുന്ന ബ്ലോഗേര്‍സ് ഒത്തുകൂടുന്നു. അല്പനേരം സുഹൃദ് സംഭാഷണത്തിന്.Posted by Picasa

Wednesday, April 14, 2010

വിഷു ആശംസകള്‍ 2010

എല്ലാ മാന്യ ബ്ലോഗേര്‍സിനും വിഷു ആശംസകള്‍ !!!
Posted by Picasa

Sunday, April 11, 2010

ഇനിയും എത്രനാള്‍ കാത്തിരിക്കണം

Posted by Picasaഓണത്തിന് ഇനിയും എത്ര നാള്‍ കാത്തിരിക്കണം. കഴിഞ്ഞ കൊല്ലത്തെ ഒരു ഓണക്കളം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. വിഷു ഏപ്രില്‍ 15 ന്. പക്ഷെ വിഷുവിനെ പറ്റി ഓര്‍ക്കാന്‍ ഒന്നുമില്ല എനിക്ക്.

Saturday, April 10, 2010

എന്റെ കൂട്ടുകാര്‍


എന്റെ ഗ്രാമത്തിലെ എന്റെ കൂട്ടുകാര്‍.ഇവരെന്നും എന്നോടൊത്ത് - ഇവര്‍ക്ക് പരാ‍തികളില്ല പരിഭവങ്ങളില്ല...

Monday, April 5, 2010

ഹലോ സുന്ദരീ......

ഹലോ സുന്ദരീ..............
Related Posts Plugin for WordPress, Blogger...