Tuesday, July 27, 2010

റൊമ്പം നാളാച്ച് ഇങ്കെ ഒരു പോസ്റ്റ് പോട്ടിട്ട്


അമ്മായി പേരക്കുട്ടിയുടെ പിറന്നാള്‍ വേളയില്‍. ചെറുവത്താനി ഗ്രാമത്തിലെ തറവാട്ട് വീട്ടിലാണ് അമ്മായി.
അമ്മായിക്ക് പേരക്കുട്ടികളും അവരുടെ മക്കളുമായി കുറേ സന്താനങ്ങളുണ്ട്. ഒരു സന്തുഷ്ടകുടുംബം.
അമ്മായിക്ക് മൂന്ന് ആണ്‍ മക്കളും മൂന്ന് പെണ്‍ മക്കളും. എല്ലാവരും വിവാഹിതരും സന്തോഷമായി ജീവിക്കുന്നവരും.
ഈ കുട്ടീസിനെ പൊന്നു എന്നാണ് എല്ലാവരും വിളിക്കുക. ശരിയായ നാമഥേയം എനിക്കറിയില്ല. ഇവള്‍ക്കൊരു ചേട്ടത്തിയുണ്ട്. അവള്‍ക്കും ഒരു ഒമനപ്പേരുണ്ട്. ഇനി അവളുടെ പേരാണോ പൊന്നുവെന്ന്. എനിക്കൊന്നും ഓര്‍മ്മയില്ല ഈയിടെയായി. ഓര്‍മ്മക്കുറവ് വയസ്സാകുമ്പോളുള്ള ഒരു സോക്കേടാണത്രേ..!
എന്തെങ്കിലും സോക്കേടുകളൊക്കെ ഇല്ലെങ്കില്‍ ഈ വൈദ്യം പഠിച്ചവര്‍ക്കൊക്കെ പണിയില്ലാതാവില്ലേ?!
എത്ര മാത്രം പണച്ചിലവുള്ളതാണ് ഒരു ഡോക്ടറാകാന്‍. അപ്പോള്‍ അവര്‍ക്കൊരു ഉപജീവനം നമ്മളൊക്കെ സഹായിച്ചാലല്ലേ പറ്റൂ.
അവര്‍ പ്രാര്‍ഥിക്കുന്നുണ്ടാകും ലോകത്തെല്ലാവര്‍ക്കും അസുഖവും എന്നെപ്പോലെത്തെ വയസ്സന്മാര്‍ക്ക് ഓര്‍മ്മക്കുറവും നലകണമേ എന്ന്.
അമ്മായിക്ക് കണ്ണില്‍ തിമിരം ബാധിച്ചിരിക്കുകയാണ്. വയസ്സായാലും തിമിരം ബാധിക്കാത്തവരുണ്ട്. എനിക്ക് ഇത് വരെ തിമിരം വന്നിട്ടില്ല. പക്ഷെ മറ്റു പല കണ്ണിലെ അസുഖങ്ങളും ഉണ്ട്.
കുട്ടന്‍ മേനോന്‍ വരേണ്ട സമയമായി. ഓഫീസിലിരുന്നു ബ്ലോഗിയാല്‍ അയാള്‍ തെറിവിളിക്കും. എന്റെ പണികളെല്ലാം അപ്പ് ടു ഡേറ്റ് ആണ്. എന്നാലും അങ്ങിനെയല്ലല്ലോ ഓഫീസ് ഡിസിപ്ലിന്‍.!!!

5 comments:

prakashettante lokam said...

എനിക്കൊന്നും ഓര്‍മ്മയില്ല ഈയിടെയായി. ഓര്‍മ്മക്കുറവ് വയസ്സാകുമ്പോളുള്ള ഒരു സോക്കേടാണത്രേ..!
എന്തെങ്കിലും സോക്കേടുകളൊക്കെ ഇല്ലെങ്കില്‍ ഈ വൈദ്യം പഠിച്ചവര്‍ക്കൊക്കെ പണിയില്ലാതാവില്ലേ?!

(റെഫി: ReffY) said...

ആയുരാരോഗ്യ സൌഭാഗ്യങ്ങള്‍ നേരുന്നു.

ഉപാസന || Upasana said...

:-)

mayflowers said...

ഇങ്ങിനെ കുറച്ചു മനുഷ്യത്വമുള്ള വര്‍ത്താനം കേള്‍ക്കാന്‍ പ്രകാശേട്ടന്‍ സുഖമായിരിക്കൂ..

കൊമ്പന്‍ said...

ഒര്മാകുരവും തിമരവും വയസ്സും

Related Posts Plugin for WordPress, Blogger...