
നേര് സഹോദരനും, മച്ചുണിയന്മാരും, മച്ചുണിയത്തിയും ഒക്കെ യായി ധാരാളം പേരുണ്ട് ഗ്രാമത്തില്‍. ഞാന്‍ എന്റെ പെണ്ണിനോട് കൂട്ട് വരാന്‍ പറഞ്ഞു... ആ ചെകുത്താന് വരാന്‍ കൂട്ടാക്കിയില്ല, അവളുണ്ടെങ്കില് പൂരവും കഴിഞ്ഞ് ഇത്തപ്പഴവും, പൊരിയും, ഹല് വായും ഒക്കെ വാങ്ങി പതുക്കെ പതുക്കെ വണ്ടിയൊടിച്ച് തൃശ്ശൂരില്‍ തിരികെയെത്താമായിരുന്നു...
ഞാന്‍ എല്ലാ കാലത്തും പൂരത്തിന്റെ തലേന്ന് പോയി തറവാട്ടില്‍ താമസിച്ച് പൂരത്തലേന്ന് പൊടിപൊടിച്ച് പിറ്റേ ദിവസം പൂരവും കണ്ട് ചിലപ്പോള്‍ അന്നും തറവാട്ടില്‍ കൂടി സൌകര്യം പോലെയേ വരാറുള്ളൂ..... ഈ പൂരം കഴിഞ്ഞാല്‍ കപ്ലിയങ്ങാട് അശ്വതി വേലയും ഭരണി വേലയും കഴിഞ്ഞ് കാര്‍ത്തികയും തൊഴുതേ മടങ്ങാറുള്ളൂ...
ഇപ്പോള്‍ അതൊക്കെ പഴയകാല ഓര്‍മ്മള്‍ പോലെ യായി... ഇപ്പോള്‍ നാട്ടിലെ വിശേഷങ്ങള്‍ ആരും ആരും പറഞ്ഞറിയാറില്ല. എല്ലാര്ക്കും അവരുടേതായ തിരക്കുകള്‍. പണ്ട് നാട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ അറിയിച്ചിരുന്നൊരു പെണ്‍കുട്ടിയുണ്ടായിരുന്നു. ഇപ്പോള്‍ അവളേയും കാണാനില്ല...
നാട്ടിന് പുറത്തുകാര്‍ ഇപ്പോള്‍ പേര്‍ഷ്യയിലേക്കും സിങ്കപ്പൂരിലേക്കും ഒക്കെ ചേക്കേറുന്ന കാലമല്ലേ....? ഏതായാലും ഇന്ന് നേരെത്തെ ഉറങ്ങി, നാളെ നേരെത്തെ എണീറ്റ് ആരോഗ്യസ്ഥിതി പോലെ പോകണം നാട്ടിലേക്ക് പൂരം കാണാന്‍..........
നാട്ടിലെ തേവരുടെ പൂരമാണ് നാളെ..
ഉറ്റ തോഴന് രവിയുണ്ടാകും ചിലപ്പോള്‍ പൂരപ്പറമ്പില്‍.
photo courtsey : ms. prabha unni