
തൃശ്ശിവപേരൂരില്‍ കൊടുങ്ങല്ലൂര്‍ ഇരിങ്ങാലക്കുട റൂട്ടില്‍, ടൌണില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശിവ ക്ഷേത്രം.
ഇവിടുത്തെ ശിവ പ്രതിഷ്ട നടത്തിയത് ശ്രീ നാരായണ ഗുരുവാണ്. ഗുരുവിന്റെ ഒരു യോഗത്തിന് സാക്ഷ്യം വഹിച്ച പ്ലാവിന് ചുവട് ഇപ്പോഴും ഈ ക്ഷേത്രാങ്കണത്തില്‍ നില നിര്‍ത്തിയിരിക്കുന്നു.
എന്നും അന്നദാനവും, കല്യാണ മണ്ഡപവും, കോളേജും, സൌജന്യ യോഗ പരിശീലനവൂം ഇവിടെ ഉണ്ട്. വലിയൊരു ലൈബ്രറിയും ഉണ്ട്.
ജനുവരിയില്‍ തൈപ്പൂയം ഉത്സവമായി ആഘോഷിക്കുന്നു. പൂയത്തിന് കാവടിയാട്ടവും ആനകളും പന്തലുകളും ഉണ്ട്. എല്ലാവര്ക്കും തൈപ്പൂയത്തിന് സ്വാഗതം.