Saturday, January 15, 2011

ശ്രീ നാരയണ ഗുരു താമസിച്ച വീട്


ശ്രീ നാരായണ ഗുരു ഒരു ദിവസം താമസിച്ച വീടും ചുറ്റുപാടും.

എന്റെ ശ്രീമതിയുടെ തൃശ്ശിവപേരൂരിലുള്ള ഏങ്ങണ്ടിയൂര്‍ ഗ്രാമത്തിലെ തറവാട്ടിലെ ഔട്ട് ഹൌസിലാണ് രാത്രി താമസിച്ചത്. അവള്‍ക്കന്ന് ഒരു വയസ്സേ ആയിട്ടുള്ളൂ. അവള്‍ക്ക് ആനന്ദ ലക്ഷ്മി എന്ന് പേരിട്ടത് ഗുരുവിന്റെ ശിഷ്യന്‍ നിത്യ ചൈതന്യ യതി ആണ്. ഇവള്‍ ചെറുപ്പത്തില്‍ എപ്പോഴും

ചിരിച്ച് കൊണ്ടിരിക്കുമത്രെ!

അപ്പോള്‍ യതി അവളെ കോരിയെടുത്ത് “ആനന്ദലക്ഷ്മി” എന്ന് പേരിട്ടു. വീട്ടില്‍ ഇവളെ ആനന്ദ എന്നാ‍ണ് വിളിക്കുക.

ഈ വീടും പരി

സരവും ഇപ്പോളും പൈതൃകമായി കാത്ത് സൂക്ഷിക്കുന്നു. ആനന്ദലക്ഷ്മിക്ക് ഇപ്പോള്‍ 56 വയസ്സ് കഴിഞ്ഞു. പുഴയോര ഗ്രാമം ആണ് ഈ നാട്.

+
+
+
+
+
+
+
+
+++
+++
+

5 comments:

പ്രകാശേട്ടന്റെ ലോകം said...

ശ്രീ നാരായണ ഗുരു ഒരു ദിവസം താമസിച്ച വീടും ചുറ്റുപാടും.
എന്റെ ശ്രീമതിയുടെ തൃശ്ശിവപേരൂരിലുള്ള ഏങ്ങണ്ടിയൂര് ഗ്രാമത്തിലെ തറവാട്ടിലെ ഔട്ട് ഹൌസിലാണ് രാത്രി താമസിച്ചത്. അവള്ക്കന്ന് ഒരു വയസ്സേ ആയിട്ടുള്ളൂ. അവള്ക്ക് ആനന്ദ ലക്ഷ്മി എന്ന് പേരിട്ടത് ഗുരുവിന്റെ ശിഷ്യന് നിത്യ ചൈതന്യ യതി ആണ്. ഇവള് ചെറുപ്പത്തില് എപ്പോഴും ചിരിച്ച് കൊണ്ടിരിക്കുമത്രെ!

ummu jazmine said...

നന്നായി..nalla bangi und chithrangal..

രമേശ്‌അരൂര്‍ said...

ചരിത്രം ഉറങ്ങുന്ന വീട് !!

Sukanya said...

അങ്കിള്‍ ഈ വിവരം വേറെ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്. ആന്റി ഭാഗ്യവതി തന്നെ.

Udayabhanu Panickar said...

പ്രീയപ്പെട്ട ശ്രീ പ്രകാശ്,

താങ്കളുടെ പടം കണ്ടതിൽ നിന്നും എന്നേക്കാൾ പ്രായം കുറവെന്നു് അനുമാനിച്ചാണു് ‘പ്രകാശ്’ എന്നു സംബോധന ചെയ്യുന്നതു്.

‘ശ്രീ നാരായണ ഗുരുദേവൻ ഒരു ദിവസം താമസിച്ച വീടു്’ എന്നു നിങ്ങൾ അവകാശപ്പെടുന്നതു ശരിയാണോ എന്നൊരു സംശയം. കാരണം ഗുരുദേവൻ ജീവിച്ചിരുന്ന കാലത്തുള്ള ഒരു വീടാല്ല ആ പടത്തിൽ കാണുന്നത്. ഗുരുദേവൻ തമസിച്ച വീടിരുന്ന സ്ഥലത്തു പിന്നീടു വച്ച വീടായിരിക്കാം അതു്. അതേപോലെ ഗുരുദേവൻ വിശ്രമിച്ചു എന്നവകാശപ്പെടുന്ന കട്ടിലും ഗുരുദേവൻ വിശ്രമിച്ചതാകാൻ സാദ്ധ്യത വളരെ വിരളം. കാരണം അത്തരം കട്ടിലുകളും അക്കാലത്തു് ഉണ്ടായിരിക്കാൻ സാദ്ധ്യതയില്ലാ എന്നതു തന്നെ. ഗുരുദേവൻ താമസിച്ച ഒന്നിലധികം വീടുകളും ഗുരുദേവൻ വിശ്രമിച്ച കട്ടിലുകളും ഉള്ള ഒരു നാട്ടിൽ ജനിച്ചു വളർന്ന വ്യക്തി ആയതിനാൽ ഇതു രണ്ടും വളരെ തവണ കണ്ടിട്ടുള്ളതിനാലും ആണിതെഴുതുന്നതു്.

അതിലും വലിയ തെറ്റുകളാണു താങ്കൾ തുടർന്നും എഴുതിയിരിക്കുന്നു.

ഗുരുദേവൻ 1928ൽ സമാധിയായി. നിങ്ങളുടെ ലേഖനം പ്രസിദ്ധപ്പെടുത്തിയതു 2011ൽ. അപ്പോൾ നിങ്ങളുടെ ഭാര്യ ആനന്ദലക്ഷ്മിയ്ക്കു വയസ്സ് 56. 2011ൽ ആനന്ദലക്ഷ്മിയ്ക്കു 56 വയസ്സെങ്കിൽ അവർ ജനിച്ചതു 1955ൽ ആകണം. ഗുരുദേവൻ ആ വീട്ടിൽ താമസിച്ച ദിവസം ആനന്ദലക്ഷ്മിയ്ക്കു് ഒരു വയസ്സായിരിന്നൂ എന്നും നിങ്ങൾ എഴുതിയിരിക്കുന്നു. 1955ൽ ജനിച്ച ഒരു വ്യക്തിക്കു് ഗുരുദേവൻ സമാധിയായ 1928 നു മുൻപു് എങ്ങനെ ഒരു വയസ്സായി സഹോദരാ?

ഇനിയും ഉണ്ടു് തെറ്റുകൾ. ഗുരു നിത്യ ചൈതന്യ യതി ശ്രീ നാരായണ ഗുരുദേവന്റെറ ശിഷ്യനല്ല. ഗുരുദേവന്റെ ശിഷ്യനായ നടരാജഗുരുവിന്റെ ശിഷ്യനാണു്. ഗുരുദേവന്റെ സമാധിക്കുശേഷമാണു ഗുരു നിത്യ ചൈതന്യ യതിയുടെ ജനനം പോലും.
അപ്പോൾ ഈ വീട്ടിൽ താമസിച്ചൂ എന്നു പറയുന്നതു ശ്രീ നാരായണ ഗുരുദേവനല്ല. അങ്ങനെ ഒരു ഗുരു ആ വീട്ടിൽ താമസിച്ചിരുന്നൂ എങ്കില്‍ അതു ഗുരുദേവന്റെ ശിഷ്യനായ നടരാജഗുരു ആകാനാണു സാദ്ധ്യത. ദയവായി, തെറ്റു തിരുത്തുക.

Related Posts Plugin for WordPress, Blogger...