Sunday, August 7, 2022

മുട്ട റോസ്റ്റ് വിത്ത് വെള്ളപം

 മുട്ട റോസ്റ്റ് with വെള്ളപ്പം


.


ഇന്നലത്തെ എൻ്റെ ബ്രേക്ക് ഫാസ്റ്റ് മുട്ടക്കറിയും വെളളപ്പം പോലെ തോന്നിക്കുന്ന മറ്റെന്തോ.. അപ്പോൾ ഞാൻ അത് കഴിച്ചു. 

അത് കഴിച്ചില്ലെങ്കിൽ വേറെ ഒന്നും കിട്ടില്യ.ഒന്നാമത് ഞാൻ എൻ്റെ വീട്ടിൽ അല്ല താമസം എൻ്റെ മകൻ്റെ വീട്ടിൽ ആണ്.അപ്പോ അവിടെ മരുമകൾ ഉണ്ടാക്കിതരുന്ന ഭക്ഷണം കഴിക്കണം.

പിന്നെ അതിനുശേഷം ഒരു ചായ ഉണ്ടാക്കിതരും അത് കുടിക്കും, അതുകഴിഞ്ഞാൽ എൻ്റെ മരുന്നുകൾ ഒക്കെ ഞാൻ കഴിച്ച് ചിലപ്പോൾ വെറുതെ ഇരിക്കും അല്ലെങ്കിൽ ബ്ലോഗ് എഴുതും,അല്ലെങ്കിൽ ആളുകളോട് ഫോണിൽ സംസാരിക്കും. 

പിന്നെ കുറച്ചു കഴിഞ്ഞാൽ ഊണ് കഴിക്കാൻ ഉള്ള നേരം ആകും അപ്പോൾ എന്താണോ ഉണ്ടാക്കിയത് അത് കഴിക്കും. ഈ വെളളപ്പവും മുട്ട റോസ്റ്റ് അണ് നമ്മുടെ കഥയിലെ പ്രധാന വിഷയം. എനിക്ക് വയസ്സ് ഇപ്പൊൾ 75 ഞാൻ ഏതാണ്ട് ഒരു 18നും22നും ഇടയ്ക്ക് എറണാകുളം സിറ്റിയിൽ ഒരു എൻജിനീയറിംഗ് കോളേജ്ൻ്റെ സ്റ്റഡി സെൻ്ററിൽ സ്റ്റുഡൻ്റ് ആയിരുന്നു.സ്റ്റഡി സെൻ്ററിൻ്റെ ഫസ്റ്റ് ഇയർ അക്കോമെടേഷൻ കിട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ പുറമെ താമസിക്കണം. വീട്ടിൽ നിന്നും പെട്ടിയും സാധനങ്ങളും ആയി ഇറങ്ങിയ ഞാൻ ഈ വാർത്ത അറിയുന്നത് അവിടെ എത്തിയതിനു ശേഷം ആണ്.

 എറണാകുളം വളഞ്ഞഭലതിൽ ആയിരുന്നു ഈ കോളജ്.അവിടെ തന്നെ ഉള്ള ഒരു ഹോട്ടലിൽ കയറി അവിടെ ഒരു ദിവസം താമസിച്ചു. അതിന് ശേഷം ഞാൻ ആലോചിച്ചു ഇനി എന്ത് ചെയ്യണം എന്ന്.ആകെ ഒരു എത്തും പിടിയും ഇല്ല. എറണാകുളം എനിക്ക് ഒരു പരിചയം ഉള്ള സ്ഥലം ആയിരുന്നില്ല. എറണാകുളത്ത് വളരെ കുറ്ചുമാത്രം ആണ് ഞാൻ വന്നിട്ടുള്ളത്. ഞാൻ ആലോചിച്ച് കൊണ്ടിരിക്കുമ്പോൾ അണ് എൻ്റെ അമ്മാവൻ ടെലഫോൺ എക്സ്ചെയിഞ്ച് ഓഫിസിൽ ടെലഫോൺ ഒപ്പെറേറ്റർ ആയിരുന്നു. ഇന്നത്തെ പോലെ ഉള്ള മൊബൈൽ സൗകര്യങ്ങൾ ഒന്നും തന്നെ അന്ന് ഇല്ല. 

അവിടെ ഞാൻ ഹോട്ടൽ കൗണ്ടറിൽ പോയിട്ട് അമ്മാവൻ എവിടെ ആണെന്ന് തിരുവനന്തപുത്ത് ഉള്ള ടെലഫോൺ ആസ്ഥാനത്ത് വിളിച്ച് ചോദിച്ചു. അപ്പൊൾ അവർ പറഞ്ഞു പെട്ടെന്ന് അറിയാൻ പറ്റില്ല അന്വേഷിക്കണം നാളെ വിളിക്കണം എന്ന്.അപ്പൊൾ ഞാൻ പറഞ്ഞു നാളെ പറ്റില്ല ഇന്നുതന്നെ കിട്ടണം. എൻ്റെ വിഷയം എന്താണെന്ന് ആളോട് പറഞ്ഞപ്പോൾ അയാള് അമ്മാവനെ കണ്ടുപിടിച്ചിട്ട് അമ്മാവൻ ഒരു 9 മണിക്ക് എന്നെ വിളിച്ചു. 

ഉണ്ണി നീ സമർഥൻ തന്നെ ഒന്നാമത് ഞാൻ അവിടെ ഉണ്ടായിട്ട് നീ വരുന്ന കാര്യം എന്നോട് പറഞ്ഞില്ല,നേരെ പെട്ടിം കേടക്കേം എടുത്ത് ഇങ്ങോട്ട് പോന്നു ലേ.. ഏതായാലും എന്നെ കിട്ടി. ഞാൻ ഇപ്പൊ കൊച്ചി മട്ടാഞ്ചരി ഏരിയായിൽ ഉള്ള എക്സ്ചേഞ്ച്ലാണ്. താമസിക്കുന്നത് കപ്പലണ്ടി മുക്കിലും. നീ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് നേരെ കപ്പലണ്ടി മുക്കിലേക് വരൂ..

 അന്ന് ഞാൻ ക്ലാസ് ഒക്കെ കഴിഞ്ഞതിനു ശേഷം കോളേജിൽ നിന്നും മട്ടാഞ്ചേരിയിലേക്കുള്ള ബസ്സിൽ യാത്രയായി. സന്ധ്യ സമയം ആയപ്പോൾ ആണ് അമ്മാവൻ്റെ വീട് കണ്ടുപിടിച്ച് എത്തിയത്. അവിടെ എത്തിയപ്പോൾ അമ്മാവനെ കണ്ട് സന്തോഷമായി.

 ജീവനക്കാർ താമസിക്കുന്ന ഒരു കെട്ടിടം അണ്. എല്ലാ ജീവനക്കാരും കൂടെ വാടകക്ക് എടുത്ത് താമസിക്കുന്നത് അണ്. കേരളത്തിൻ്റെ പല ഭാഗത്ത് നിന്ന് ഉള്ളവർ അണ് അവിടെ താമസിക്കുന്നത്. അങ്ങനെ ഞാനും അവിടത്തെ അന്തേവാസി ആയിമാറി.

 കുറച്ച് ദിവസം കഴിഞ്ഞപ്പോൾ അമ്മാവൻ പറഞ്ഞു ഇത്രേം ദൂരം വന്നു ഇവിടെ പഠിക്കാൻ സാധിക്കില്ല. വൈകുന്നേരം ഇവിടെ കള്ളുകുടിയും ആഘോഷങ്ങൾ മാത്രം അണ്. അത് കൊണ്ട് ഞാൻ നിനക്ക് എറണാകുളം ടെലഫോൺ എക്സ്ചേഞ്ച്ൽ വർക് ചെയ്യുന്ന ഫ്രൻഡ്നോട് പറഞ്ഞിട്ട് ഒരു അയാളുടെ മുറിയിൽ ഒരു കട്ടിൽ ഇടാൻ ഉള്ള സ്ഥലം അറേഞ്ച് ചെയ്തുതരാം എന്ന് പറഞ്ഞു.

 അങ്ങനെ അമ്മാവൻ അവിടെനിന്ന് മേനക ടെലഫോൺ എക്സ്ചേഞ്ച്ലെ ജോർജ് എന്ന ആളെ പരിചയപെട്ടു. ജോർജ് പറഞ്ഞു വിജയൻ വിളിച്ചത് നന്നായി എൻ്റെ റൂമിൽ മൂന്ന് കട്ടിൽ ഇടാൻ ഉള്ള സ്ഥലം ഉണ്ട്. 

വിജയ നീ നിൻ്റെ മരുമകനെ ഇങ്ങോട്ട് വിട്ടോളു ബാക്കി ഉള്ള കര്യങ്ങൾ ഞാൻ ചെയ്തു കൊടുക്കാം. അങ്ങനെ എനിക്ക് സന്തോഷമായി ഞാൻ അന്ന് വൈകുനനേരം കപ്പലണ്ടി മുക്കിൽ പോകാതെ ക്ലാസ് കഴിഞ്ഞപ്പോൾ പത്മയുടെ പിന്നിൽ ഉള്ള ലോഡ്ജിൽ പോയി. 

ആ ലോഡ്ജിൽ അടിഭാഗത്ത് ലോറി സർവീസ് ചെയ്യുന്ന ആൾക്കാർ ആയിരുന്നു. എന്നിട്ട് ഞാൻ പോയിട്ട് ജോർജ്നെ കണ്ട് എനിക്കുള്ള റൂം കാണിച്ച് തന്നു.ജോർജും സണ്ണിയും ആണ് aa റൂമിൽ താമസിക്കുന്നത്. എനിക്ക് അവിടെ ഒരു കട്ടിൽ ഉണ്ട്. എനിക്ക് അവിടെ ഭയങ്കര ഇഷ്ടം ആയി നല്ലൊരു റൂം ആയിരുന്നു. കോളേജിലേക്ക് അതികം ദൂരം ഇല്ല.

 അവിടത്തെ ഒരു പ്രമുഖ ബസ്സ് സ്റ്റോപ് ആയിരുന്നു പത്മ അവിടെനിന്നും ആണ് ഞാൻബസ്സിൽ കയറി കോളേജിലേക്ക് പോയികൊണ്ടിരുന്നത്. മേനക വഴിപോകുമ്പോൾ കാഴ്ചകൾ അതി മനോഹരം ആണ്. വലിയ വലിയ കപ്പലുകൾ എല്ലാം കാണാമായിരുന്നു. അങ്ങനെ ഞാൻ കണിച്ചാൽ ലോഡ്ജ് ലെ അന്തേവാസി ആയി. കാലത്തെ ബ്രേക്ക് ഫാസ്റ്റ് പത്മ ഹോട്ടിലിലെ മുട്ടകറിയും വെള്ളപ്പവും ആയി. വെള്ളപ്പം എനിക്ക് ഭയങ്കര ഇഷ്ടം അണ്. വർഷത്തിൽ ഒരിക്കൽഎൻ്റെ അഛൻ്റെ ഒപ്പം ഞങ്ങൾ കൊളംബോയിൽ പോയിൽ പോകുമായിരുന്നു. അച്ഛൻ അവിടെ ബുഹാരി ഹോട്ടലിൻ്റെ ജനറൽ മാനേജർ ആയിരുന്നു.

ഞാനും അനിയനും അമ്മയും അവിടെ അഛൻ്റെ കൂടെ ഉണ്ടവുമയിരുന്ന്.എന്നിട്ട് സ്കൂൾ തുറക്കുമ്പോൾ മാത്രം ആണ് ഞങൾ നാട്ടിൽ വന്നിരുന്നത് ഒപ്പം അച്ഛനും കൂടെ വരും.അങ്ങനെ കൊളംബോയിലെ ബ്രേക്ക് ഫാസ്റ്റ് വെള്ളപ്പം ആയിരിക്കും. അവിടെ അതിൻ്റെ കൂടെ ചുവന്ന ഉളളിയുടെ ചമ്മന്തിയും അല്ലെങ്കിൽ മുട്ടക്കറിയും ഒന്നോ രണ്ടോ പീസ് ഉള്ള മട്ടൺ കറിയും ആണ് ഉണ്ടാവുക.

 ഇവിടെ നാട്ടിൽ വെള്ളപ്പവും മുട്ടക്കറിയും,മുട്ട റോസ്റ്റ് അണ്. എറണാകുളം വന്നതിനുശേഷം അണ് മുട്ട റോസ്റ്റ് എന്താണ് എന്ന് ഞാൻ മനസ്സിലാക്കിയത്.

 എൻ്റെ നാട് കുന്നംകുളം അണ് തൃശൂരിൽ നിന്നും 22 കിലോമീറ്റർ മാറി അണ്. അവിടെ ഹോട്ടലുകളിൽ വെള്ളപ്പം മുട്ട റോസ്റ്റ് ഒന്നും ഇല്ല. മുട്ടക്കറി ആണ് കിട്ടിയിരുന്നത്. നാട്ടിലെ ഹോട്ടൽ നിന്ന് അതികം കഴിക്കാറില്ല. കൂടുതലും പൊറോട്ട പോത്തിറച്ചി അതാണ് കഴിക്കാറുള്ളത്. അങ്ങനെ അവിടെ നിന്നും വെള്ളപ്പവും മുട്ട റോസ്റ്റ് കഴിച്ചു.

 മുട്ട റോസ്റ്റ് എന്ന് പറഞ്ഞാല് മുട്ട ഇട്ടിട്ട് ചാർ ഇല്ലാതെ കിട്ടുന്നതാണ്. വെള്ളപ്പം കഴിക്കാൻ ചാർ ഉണ്ടാവുകയില്ല.മുട്ട കയ്യൊണ്ട് പൊട്ടിച്ചിരിക്കുന്നു ഇടക് ഇടക് ചെറിയ കഷ്ണം അതിൽനിന്നും കഴിക്കും.

അങ്ങനെ ഒരുപാട് കാലത്തിനു ശേഷം എനിക്ക് അത് ഓർമവന്നു. എനിക്ക് അത് ഓർമവരാൻ കാരണം എൻ്റെ മരുമകൾ ആണ്.

 ആയത്കൊണ്ട് ഇ പോസ്റ്റ് എൻ്റെമരുമകൾ സേതുലക്ഷ്മിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു...

Fotos curtsey : Google 

1 comments:

prakashettante lokam said...

മുട്ട റോസ്റ്റ് വിത്ത് വെള്ള അപ്പം.. കഴിച്ചോളൂ കഴിച്ചോളൂ വയറ് നിറയെ.. കാശ് വേണ്ട, ഫ്രീ ആയി...

Related Posts Plugin for WordPress, Blogger...