ഒരിക്കല്‍ ഒരു മഴക്കാലത്ത് ആനയും കൂട്ടരും ..........
കാന്താരി ഗോമൂത്രം കുലുക്കി സർബത്ത്
6 years ago

തൃശ്ശിവപേരൂര്‍ - വെളിയന്നൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം പ്രമാണിച്ചുള്ള തായമ്പകയും ശീവേലിയും 22-01-2010. വിഡിയോ ക്ലിപ്പ് കാണുക
"
ചെമ്പരത്തി - ഔഷധഗുണങ്ങള്‍ ഏറെ. എന്റെ ബാല്യത്തില്‍ എണ്ണതേക്കുന്ന ദിവസം ചെമ്പരത്തി ഇലയും മറ്റും വെള്ളത്തിലിട്ട് പതപ്പിച്ച് ഷാമ്പുവിന് പകരം ഉപയോഗിക്കാറുണ്ട്. ചെമ്പരത്തിപ്പൂവ് ചെവിയില്‍ വെക്കാനും കൊള്ളാം !! ഞാനിന്നാള് ചെമ്പരത്തിപ്പൂവ് ചെവിയില്‍ വെച്ചോണ്ട് നടന്ന് വരുമ്പോള്‍ അമ്പലത്തിലെ കുഞ്ഞുണ്ണ്യേട്ടന്‍ പറഞ്ഞു. “അസ്സലായിട്ടുണ്ട്!” . എനിക്കാദ്യം പിടികിട്ടിയല്ലാ. പിന്നെയാണ് അതിന്റെ പൊരുള്‍ മനസ്സിലായത്.
തൃശ്ശിവപേരൂര്‍ തേക്കിന് കാട് മൈതാനത്തിലെ തെക്കേ ഗോപുരനടയില്‍ നിന്നൊരു ദൃശ്യം. ഈ വഴി വടക്കുന്നാഥനെ കാണാന്‍ പോകുന്നവര്‍ ഇവിടെ ഏത്തമിടുന്നു.
കൃഷ്ണാ ഗുരുവായൂരപ്പാ നിനക്ക് തരാന്‍ നന്ദ്യാര്‍വട്ടവും തുളസിയും മാത്രമേ എന്റെ പക്കലുള്ളൂ........ എന്നും ഇത് നിനക്ക് സമര്‍പ്പിക്കുവാന്‍ എനിക്ക് കഴിയുമാകാറാകട്ടെ ! എന്റെ വീട്ടുമുറ്റത്ത് ഇവ ധാരാളം വളരട്ടെ